തിരുവനന്തപുരം: കേരളത്തിലെ എട്ട് വില്ലേജുകള്‍ക്ക് കറന്‍സിരഹിത പദവി.മലപ്പുറം ജില്ലയിൽ നിന്ന് എടവണ്ണ, തൃക്കലങ്ങോട്, മലപ്പുറം, ചീക്കോട്, തേഞ്ഞിപ്പലം, പുളിക്കല്‍ തുടങ്ങിയ ആറ് വില്ലേജുകളും ഇടുക്കിയിലെ വണ്ണപ്പുറവും കാസര്‍കോട്ടുള്ള ഇച്ചിലങ്ങോടുമാണ് കറൻസി രഹിത പദവി സ്വന്തമാക്കിയ വില്ലേജുകൾ.കറന്‍സിരഹിത ഇടപാട് പഠിപ്പിച്ചാല്‍ പൊതുസേവനകേന്ദ്രങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.കേരളത്തിലെ എല്ലാ വില്ലേജിലും കറന്‍സിരഹിത ഇടപാടില്‍ പരിശീലനം പുരോഗമിച്ചുവരികയാണ് .
ഡിസംബര്‍ 31-നകം എല്ലാ വില്ലേജുകളെയും കറന്‍സിരഹിത പദവിയിലേക്ക് ഉയര്‍ത്തുകയാണ് ഇതിന്റെ ലക്ഷ്യം.ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍, ഇ-വാലറ്റ്, സ്മാര്‍ട്ട് ഫോണും ഫീച്ചര്‍ ഫോണും ഉപയോഗിച്ചുള്ള ഇടപാടുകള്‍, ആധാര്‍ അധിഷ്ഠിതമായ പണമിടപാട് എന്നിവയിലാണ് പരിശീലനം നൽകുന്നത്.
Post Your Comments