
ന്യൂഡല്‍ഹി: തലയോട്ടി വളര്‍ന്നിട്ടില്ലാത്ത ഭ്രൂണം നശിപ്പിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് സുപ്രീംകോടതി ഉത്തരവ്. മുംബൈ സ്വദേശിനിയായ 22 വയസുകാരിയുടെ ഹര്‍ജിയിലാണ് കോടതിയുടെ വിധി. ഭ്രൂണം നശിപ്പിക്കാന്‍ അനുവദിക്കണമെന്നും ഇത് തന്റെ ജീവന് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി കോടതിയെ സമീപിച്ചത്.
മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു യുവതിയുടെ ചികിത്സ. ഹര്‍ജി പരിഗണിച്ച കോടതി മാതാവിന്റെ ജീവന് ഭീഷണിയുള്ള സാഹചര്യത്തില്‍ ഭ്രൂണം നശിപ്പിക്കുന്നതിന് തടസമില്ലെന്ന് വിധിച്ചു.
Post Your Comments