ന്യൂഡല്‍ഹി•പാകിസ്ഥാന്റെ സിന്ധ് പ്രവിശ്യയില്ലാതെ ഇന്ത്യ അപൂര്‍ണമാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി. കറാച്ചിയും സിന്ധും ഇപ്പോള്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന കാര്യം ദുഃഖമുണ്ടാക്കുന്നു. തന്റെ കുട്ടിക്കാലത്ത് സിന്ധില്‍ ആര്‍എസ്എസ് പ്രവര്‍ത്തനത്തില്‍ താന്‍ ഏറെ സജീവമായിരുന്നു. സിന്ധ് ഇല്ലാതെ ഇന്ത്യ പൂര്‍ണമാവില്ല എന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും എല്‍.കെ അദ്വാനി പറഞ്ഞു.
പിത ബ്രഹ്മകുമാരിസ് ഈശ്വരീയ വിശ്വവിദ്യാലയത്തില്‍ ആത്മീയ നേതാവ് പിതാശ്രീ ബ്രഹ്മ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളെ ബ്രഹ്മകുമാരീസിന്റെ ഉന്നത സ്ഥാനങ്ങളില്‍ അവരോധിച്ചിരിക്കുന്നതിനെ അദ്ദേഹം പ്രകീര്‍ത്തിച്ചു. ഇക്കാര്യം ആര്.എസ്.എസ് അവരില്‍ നിന്ന് പഠിക്കണമെന്നും അദ്വാനി പറഞ്ഞു.
ഇപ്പോള്‍ പാകിസ്ഥാന്റെ ഭാഗമായ സിന്ധ് പ്രവിശ്യയുടെ തലസ്ഥാനമായ കറാച്ചിയില്‍, ഒരു സിന്ധ് കുടുംബത്തിലാണ് അദ്വാനി ജനിച്ചത്.
Post Your Comments