ന്യൂഡല്‍ഹി : നോട്ട് നിരോധനത്തിനെതിരെ രാജ്യത്ത് എതിര്‍പ്പ് ഉയരുമ്പോള്‍ വിദേശരാജ്യങ്ങളില്‍ നിന്നും ഇപ്പോഴും മോദി സര്‍ക്കാരിന് അഭിനനന്ദനങ്ങള്‍ പ്രവഹിക്കുകയാണ്. നോട്ട് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പ്രശംസിച്ച് ഫ്രാന്‍സാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. നോട്ട് അസാധുവാക്കല്‍ ശക്തമായ നീക്കമാണ്. കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറച്ച തീരുമാനമാണ് കാണിക്കുന്നതെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഴാന്‍ മാര്‍ക്ക് അയ്റോള്‍ട്ട് പറഞ്ഞു.
മോദിയുടെ നേതൃത്വത്തില്‍ എടുത്ത പല തീരുമാനങ്ങളും വിദേശനിക്ഷേപത്തെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘അവര്‍ ശരിയായ പാതയിലാണ്’ എന്നാണ് കേന്ദ്രത്തിന്റെ നീക്കങ്ങളെ ഫ്രഞ്ച് മന്ത്രി വിശേഷിപ്പിച്ചത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയെയും കേന്ദ്രനയങ്ങളെയും ഴാന്‍ മാര്‍ക്ക് അയ്റോള്‍ട്ട് പുകഴ്ത്തിയത്.
ഇന്ത്യ നടപ്പാക്കിയ നോട്ട് അസാധുവാക്കല്‍ ശക്തമായ തീരുമാനമാണ്. കള്ളപ്പണത്തിനും അഴിമതിക്കും നികുതിവെട്ടിപ്പുകാര്ക്കുമെതിരെയുള്ള മോദിയുടെ പോരാട്ടമാണ് ഇതിലൂടെ കാണുന്നത്. പുതിയ നീക്കത്തിലൂടെ വലിയൊരു മാറ്റമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥപോലുള്ള നീക്കങ്ങളും ലക്ഷ്യമിടുന്നു. പുതിയ നീക്കങ്ങളെ നല്ല രീതിയിലാണ് ഞങ്ങള്‍ നോക്കിക്കാണുന്നത്. സംരംഭകര്‍ക്ക് മികച്ച പിന്തുണ നല്‍കുന്നതാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഴാന്‍ മാര്‍ക്ക് അയ്റോള്‍ട്ട് പറഞ്ഞു.
‘മെയ്ക്ക് ഇന്‍ ഇന്ത്യ’ എന്നത് മികച്ച നീക്കമാണ്. അതിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. എല്ലാ ആശംസകളും നേരുന്നു. ഇത്തരമൊരു പദ്ധതിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ നന്ദി പറയുന്നുവെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രി പറഞ്ഞു. നാലു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഫ്രഞ്ച് മന്ത്രി ഇന്ത്യയില്‍ എത്തിയത്.
Post Your Comments