വ്യാജവാര്‍ത്തകള്‍ക്ക് തടയിടാന്‍ ഫേസ്ബുക്ക്.ഇതിനായി ഏര്‍പ്പെടുത്തിയ ‘ഫെയ്ക് ന്യൂസ് ഫില്‍റ്റര്‍’ ജര്‍മനിയില്‍ താമസിയാതെ അവതരിപ്പിക്കുമെന്നും അടുത്ത ആഴ്ചകളില്‍ത്തന്നെ വാര്‍ത്തകളിലെ സത്യസന്ധത പരിശോധിക്കാനുള്ള നടപടി ഫെയ്സ്ബുക്ക് തുടങ്ങുമെന്നുമാണ് റിപ്പോർട്ട്.വാര്‍ത്തകളിലെ സത്യസന്ധത പരിശോധിക്കുന്ന സ്വതന്ത്ര സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞമാസം അമേരിക്കയില്‍ ഈ സംവിധാനങ്ങള്‍ അവതരിപ്പിച്ചിരിന്നു.
വ്യാജവാര്‍ത്തകളെ സൂക്ഷിക്കണമെന്ന് ജര്‍മനിയില്‍ രാഷ്ട്രീയനേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വ്യാജവാര്‍ത്തകൾ മുൻ നിർത്തിയാണ് മുന്നറിയിപ്പ്.ഫേസ്ബുക്കോ മറ്റ് സോഷ്യല്‍ നെറ്റ്വര്ക്കുകള് വഴിയോ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് അനുമതി നല്‍കുന്നതിനെതിരെ പിഴ ചുമത്താനാണ് ജര്‍മനിയുടെ നീക്കം.ഒരു വാര്‍ത്ത വ്യാജമാണെന്ന് കണ്ടെത്തിയാല്‍ കറക്റ്റീവ് എന്ന ബെര്‍ലിന്‍ ആസ്ഥാനമായുള്ള സംഘടനയിലേക്കാണ് ആ വാര്‍ത്ത ഫേസ്ബുക്ക് റിപ്പോര്‍ട്ട് ചെയ്യുക. വാര്‍ത്ത വ്യാജമാണെന്ന് കണ്ടെത്തിയാല്‍ ”ഡിസ്പ്യൂട്ടഡ്” എന്ന് രേഖപ്പെടുത്തും. ഇത്തരം വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നതിന് മുമ്പ് ഉപയോക്താക്കളെ ഇക്കാര്യം അറിയിക്കുകയും ചെയ്യും.
Post Your Comments