പാലക്കാട്: കഞ്ചിക്കോട് സിപിഎം പ്രവര്‍ത്തകര്‍ വീട് കയറി നടത്തിയ അക്രമത്തില്‍ ഗുരുതരമായി പൊളളലേറ്റ് ചികിത്സയിലായിരുന്ന വിമലയും മരണത്തിന് കീഴടങ്ങി. ഇതേ ആക്രമണത്തിൽ പൊള്ളലേറ്റ് മരിച്ച ബിജെപി പ്രവർത്തകൻ രാധാകൃഷ്‌ണന്റെ സഹോദരന്‍ കണ്ണന്റെ ഭാര്യയാണ് വിമല. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ കണ്ണനും ആദര്‍ശ് എന്നയാളും ഇപ്പോഴും ചികിത്സയിലാണ്.
കഴിഞ്ഞ മാസം 28 ന് പുലര്‍ച്ചെയാണ് സംഭവം. കണ്ണന്റെ വീട് അക്രമിച്ച സിപിഎം പ്രവര്‍ത്തകര്‍ വീടിന് പുറത്ത് വെച്ചിരുന്ന ബൈക്കിന് തീ വെയ്ക്കുകയായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങി വന്ന വിമലയും കണ്ണനും രാധാകൃഷ്ണനും ബൈക്കില്‍ പടര്‍ന്ന തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടറിലേക്ക് തീ പടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.
Post Your Comments