
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു. സംസ്ഥാനത്തെ മുതിര്‍ന്ന നേതാവും ക്യാബിനറ്റ് മന്ത്രിയുമായ യശ്പാല്‍ ആര്യ ആണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് യശ്പാല്‍ ആര്യയും മകൻ സഞ്ജീവ് ആര്യയും ബിജെപിയില്‍ ചേര്‍ന്നത്.
ഉത്തരാഖണ്ഡ് നിയമസഭയിലെ ജലസേചന വകുപ്പ് മന്ത്രിയായ ആര്യ ആറു തവണ എംഎല്‍എ ആയിട്ടുണ്ട്. ഫെബ്രുവരി 15 ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യശ്പാല്‍ യാദവ് മകന് സീറ്റ് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ ആവശ്യം ഹരീഷ് റാവത്ത് അംഗീകരിച്ചിരുന്നില്ല. മുഖ്യമന്ത്രി ഹരീഷ് റാവത്തുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് പാർട്ടി മാറ്റമെന്നാണ് വിലയിരുത്തൽ.
Post Your Comments