കോട്ടയം ; പാലക്കാട്ട് വീട്ടമ്മയെ ചുട്ടുകൊന്നതില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന നേതാക്കള്‍ വായ് മൂടിക്കെട്ടി പ്രകടനം നടത്തി.സിപി എമ്മിന്റെ ഉന്മൂലന രാഷ്ട്രീയത്തിനെതിരെ എല്ലാവരും കക്ഷിരാഷ്ട്രീയമെന്യേ ജനകീയ മുന്നേറ്റം ഉണ്ടാക്കണമെന്ന് കുമ്മനം പറഞ്ഞു. “ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഭരണ കക്ഷിയുടെ നേതൃത്വത്തിൽ തേർവാഴ്ച നടത്തുന്ന ഏക സംസ്ഥാനം കേരളം ആണ്. സിപിഎമ്മിന്റെ ഭരണ പരാജയം മറച്ചു വെക്കാനാണ് അവർ അക്രമം അഴിച്ചു വിടുന്നത്.”
“ജനങ്ങൾ അരിയും വെള്ളവുമില്ലാതെ കഷ്ടപ്പെടുകയാണ്.കേരള ചരിത്രത്തില്‍ സമാനതകളില്ലാത്ത സംഭവമാണ് പാലക്കാട് നടന്നത്. രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ ഒരു കുടുംബത്തിനെ തന്നെ ചുട്ടു നശിപ്പിച്ചു. സിപിഎം ചുട്ടു നശിപ്പിച്ച വീട് പുനർനിർമ്മിച്ചു കൊടുക്കുകയും മരിച്ചവരുടെ ആശ്രിതർക്ക് 50 ലക്ഷം രൂപ സഹായധനം കൊടുക്കുകയും വേണമെന്ന്” ബിജെപി അധ്യക്ഷൻ ആവശ്യപ്പെട്ടു.
തൊഴിലാളി വര്‍ഗപാര്‍ട്ടിയായ സിപിഎം കൊലയാളി വര്‍ഗ പാര്‍ട്ടിയായി മാറിയെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം സി.കെ. പത്മനാഭന്‍ പറഞ്ഞു.സിപിഎം ഭരണത്തിന്റെ ഹുങ്ക് കാണിക്കുകയാണെന്നും ഇവരുടെ ഭരണത്തിൻ കീഴില്‍ ദളിതുകള്‍ക്കും സ്ത്രീകള്‍ക്കും പിന്നാക്കക്കാര്‍ക്കും ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും ഓ രാജഗോപാല്‍ എംഎല്‍എ പറഞ്ഞുസംസ്ഥാന നേതാക്കളായ എ.എന്‍.രാധാകൃഷ്ണന്‍, എം.ടി. രമേശ്, കെ.സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, വി.മുരളീധരന്‍, ജോര്‍ജ്ജ് കുര്യന്‍, ഡോ.പി.പി.വാവ,എ എൻ നസീർ, തുടങ്ങിയവർ പ്രതിഷേധ യോഗത്തിൽ സംസാരിച്ചു.
Post Your Comments