കോഴിക്കോട്: ഭരണകൂടം വിചാരിച്ചാല്‍ കൊലപാതകങ്ങള്‍ ഇല്ലാതാവില്ലെന്ന് മന്ത്രി എ.കെ. ബാലന്‍. പാലക്കാട് നടന്ന കൊലപാതകത്തെക്കുറിച്ച് കോഴിക്കോട്ട് പ്രസ് ക്ലബ്ബില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.മനുഷ്യന്‍ ചെകുത്താന്റെ അവസ്ഥയിലെത്തുമ്ബോഴാണ് കൊലപാതകങ്ങള്‍ ഉണ്ടാവുന്നത് .മൃഗങ്ങളോട് പോലും ഇത്തരക്കാരെ ഉപമിക്കാന്‍ കഴിയില്ല. ഭരണകൂടം മാത്രം വിചാരിച്ചാല്‍ സംഘര്‍ഷം ഇല്ലാതാക്കാന്‍ ആവില്ല. അക്രമത്തിനെതിരെ സാമൂഹ്യബോധവല്‍ക്കരണം ആവശ്യമാണ്. സമാധാനം നിലനിര്‍ത്താന്‍ മാധ്യമങ്ങളും സഹായിക്കണമെന്ന് മന്ത്രി പറഞ്ഞു.
Post Your Comments