India

സാനിയ മിര്‍സയുടെ വസ്ത്രധാരണത്തിനെതിരെ വീണ്ടും പരാമര്‍ശം

മുംബൈ : ടെന്നീസ് താരം സാനിയ മിര്‍സയുടെ വസ്ത്രധാരണത്തിനെതിരെ വീണ്ടും പരാമര്‍ശം. മുംബൈ ഇമാം സാജിദ് റാഷിദാണ് ഇക്കുറി സാനിയയുടെ വസ്ത്രധാരണത്തിനെതിരായ പരാമര്‍ശവുമായി രംഗത്തെത്തിയത്. ഫതഹ് കാ ഫത്വ എന്ന ടെലിവിഷന്‍ പരിപാടിയിലാണു വിവാദ പരാമര്‍ശം. ‘സാനിയ മിര്‍സയുടെ വസ്ത്രരീതി നിയമപരമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഇത് ലൈംഗികത ഉണര്‍ത്തുന്നതാണ്. അതുകൊണ്ട് തന്നെ ഇസ്ലാമിക വിരുദ്ധവുമാണ്’-റാഷിദ് പറഞ്ഞു. എല്ലാ മുസ്ലീം സ്ത്രീകളും ബുര്‍ഖ ധരിക്കണോ എന്ന വിഷയത്തിലായിരുന്നു സ്വകാര്യ ചാനലിലെ ചര്‍ച്ച.

രണ്ടാഴ്ച മുമ്പ് ഭാര്യയുമൊത്തുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് മുഹമ്മദ് ഷമിക്കെതിരെ സൈബര്‍ ആക്രമണവുമായി മതമൗലിക വാദികള്‍ എത്തിയത്. ഷമിയുടെ ഭാര്യ ഹിജാബ് ധരിക്കാത്തതായിരുന്നു പ്രകോപന കാരണം. ഇതിനു പിന്നാലെയാണ് ഉപദേശവും ഭീഷണിയുമായി മതമൗലിക വാദികള്‍ സാനിയ്ക്കു പുറകെ എത്തിയിരിക്കുന്നത്.സാനിയയുടെ വസ്ത്രരീതി ഇസ്ലാമികമല്ലെന്നും ഇസ്ലാമികമായി വസ്ത്രം ധരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കളി നിര്‍ത്തണമെന്നുമാണു സാജിദ് റാഷിദ് അഭിപ്രായപ്പെട്ടത്. ഇസ്ലാമിക വിരുദ്ധമായാണ് സാനിയ വസ്ത്രം ധരിക്കുന്നത്. അവര്‍ ബുര്‍ഖ ധരിക്കണം. ബുര്‍ഖ ഒഴിവാക്കിയാലേ ടെന്നീസ് കളിക്കാന്‍ പറ്റൂ എന്നാണെങ്കില്‍ സ്ത്രീകള്‍ അത്തരം കളിയില്‍ നിന്നു വിട്ടുനില്‍ക്കണമെന്നും സാജിദ് പറഞ്ഞു. സാനിയ മിര്‍സയുടെ വസ്ത്രധാരണത്തിനെതിരെ മുമ്പും വിമര്‍ശനവുമായി മതാനുകൂലികള്‍ രംഗത്തെത്തിയിരുന്നു. ചിലര്‍ ഉപദേശവും മറ്റു ചിലര്‍ ഭീഷണിയുമാണ് മുഴക്കിയിരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button