News

പാകിസ്ഥാനുമായി ചേർന്ന് ഇന്ത്യക്ക് ചൈനയുടെ മുന്നറിയിപ്പ്

ന്യൂഡൽഹി : പാകിസ്ഥാന്‌ ചൈനയുടെ വക രണ്ട് നിരീക്ഷണ കപ്പല്‍ കൈമാറി. ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതി കടന്നുപോവുന്ന കടല്‍ മേഖലയിലെ സുരക്ഷക്കാണ് പാക് നാവിക സേനക്ക് ശനിയാഴ്ച കപ്പല്‍ കൈമാറിയതെന്നാണ് റിപ്പോർട്ടുകൾ. പാക് നാവിക സേനാ വൈസ് അഡ്മിറല്‍ ആരിഫുള്ളാ ഹുസൈനിയാണ് ഇവ സ്വീകരിച്ചത്.കടലിനേക്കാള്‍ ആഴത്തില്‍ പാക്-ചൈന ബന്ധം പ്രതിദിനം വളരുകയാണെന്ന് ഹുസൈനി പറഞ്ഞു. രണ്ട് കപ്പലുകള്‍ കൂടി കൈമാറാന്‍ ചൈനക്ക് പദ്ധതിയുണ്ട്. സാമ്പത്തിക ഇടനാഴിയുടെ സുരക്ഷക്ക് പാകിസ്താന്‍ പ്രത്യേക സേന രൂപീകരിച്ചിട്ടുണ്ട്. ഇടനാഴി യാഥാര്‍ഥ്യമായാല്‍ മേഖലയുടെ മുഖഛായ മാറുമെന്ന് പാക് നാവിക സേനാ വൃത്തങ്ങള്‍ പറഞ്ഞു. ബലൂചിസ്താനിലും പാകിസ്താന്റെ മറ്റു മേഖലകളിലും വികസനത്തിന്റെ കുതിച്ചുചാട്ടമാണ് വരാനിരിക്കുന്നതെന്നും യുവജനങ്ങള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാവുമെന്നും ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button