ന്യൂഡല്‍ഹി: ഇന്ത്യ ദീര്‍ഘദൂര മിസൈല്‍ പരീക്ഷണം തുടര്‍ന്നാല്‍ പാകിസ്താനെ സഹായിക്കുമെന്ന് ചൈന. ചൈനീസ് സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്നി4 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചതിന് പിന്നാലെയാണ് ചൈനീസ് മാധ്യമത്തിന്റെ പ്രകോപനം.
ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗണ്‍സിലിന് ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെങ്കില്‍ ഇന്ത്യക്ക് ഇത് തുടരാം. എന്നാല്‍ പാകിസ്താന്റെ ആണവ വാഹക മിസൈലുകളുടെ ദൂരപരിധിയും വര്‍ധിക്കുമെന്ന് ഗ്ലോബല്‍ ടൈംസിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു.
പാശ്ചാത്യ രാജ്യങ്ങള്‍ ഇന്ത്യയെ ആണവ രാജ്യമായി അംഗീകരിക്കുകയും ഇന്ത്യ പാക് ആണവ മത്സരത്തെ ഉദാസീനതയോടെ കാണുകയും ചെയ്യുന്നു.
Post Your Comments