ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ ബ്രഹ്മോസ് മിസൈൽ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധിച്ച ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യൻ സൈന്യം രംഗത്ത്. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച സൂപ്പർ സോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. കരയിൽ നിന്നും കടലിൽ നിന്നും ആകാശത്ത് നിന്നും വിക്ഷേപിക്കാൻ കഴിയുന്ന ബ്രഹ്മോസിന് 300 കിലോയോളം സ്ഫോടക വസ്തുക്കളും വഹിക്കാനുള്ള ശേഷിയുണ്ട്. 2007 മുതൽ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാണ് ബ്രഹ്മോസ്
ചൈനയുമായി അതിർത്തി പങ്കിടുന്ന അരുണാചൽ പ്രദേശിൽ ബ്രഹ്മോസ് മിസൈൽ യൂണിറ്റ് സ്ഥാപിക്കാനുള്ള ഇന്ത്യൻ സൈന്യത്തിന്റെ തീരുമാനം അതിർത്തിയിൽ സമാധാനം തകർക്കുമെന്ന് കഴിഞ്ഞ ദിവസം ചൈനീസ് സൈനിക വക്താവ് ആരോപിച്ചിരുന്നു. ഇന്ത്യയുടെ സ്വയം പ്രതിരോധ സംവിധാനങ്ങളുടെ പരിധി ലംഘിക്കുന്നതാണ് ഇതെന്നും ചൈന ആരോപിച്ചിരുന്നു. തുടർന്നാണ് ഇന്ത്യൻ സൈന്യം വിശദീകരണവുമായി രംഗത്ത് വന്നത്.
ഇന്ത്യയ്ക്കകത്ത് സൈനിക വിന്യാസം നടത്താനും സുരക്ഷാ മുൻ കരുതലെടുക്കാനും പുറത്ത് നിന്നാരുടെയും അനുവാദം ആവശ്യമില്ലെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
Post Your Comments