
ന്യൂസ് നാഷന്‍ ചാനലിലെ തത്സമയ പരിപാടിയില്‍ സ്ത്രീകളെ പച്ചത്തെറി വിളിച്ചതിന്റെ പേരിൽ പരിപാടിയിൽ പങ്കെടുത്തവരിൽ നിന്നും ഉഗ്രൻ തല്ല് വാങ്ങി സ്വാമി ഓം. സ്വാമിയെ ഒരു കൂട്ടം ആളുകള്‍ തല്ലുന്നതിന്റെ വീഡിയോ ഫേസ്ബുക്കിലൂടെയാണ് പുറത്ത് വന്നത്.സ്വാമി ഞങ്ങളെ സംസാരിക്കാന്‍ അനുവദിക്കൂ എന്ന് ഒരു സ്ത്രീ പറയുന്നതും അതിനോടുള്ള പ്രതികരണമായി സ്വാമി തെറി വിളിക്കുന്നതുമാണ് വീഡിയോയില്‍. തുടർന്ന് സംഘർഷം ഉണ്ടാകുകയായിരുന്നു. തന്നെ തല്ലുന്നവരെ സ്വാമി തിരിച്ചുതല്ലാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
മത്സരാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ കളേഴ്‌സ് ടിവിയിലെ ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്നും ഓം സ്വാമി പുറത്താക്കപ്പെട്ടിരുന്നു. ബിഗ് ബോസ് ഷോയുടെ അവതാരകനായ സല്‍മാനെതിരെയും രൂക്ഷവിമർശനവുമായി ഓം സ്വാമി രംഗത്തെത്തിയിരുന്നു. തന്റെ മുഖത്തേക്ക് സിഗരറ്റ് കുറ്റി തുപ്പിയ സല്‍മാന്റെ മുഖം താന്‍ അടിച്ചുപൊട്ടിച്ചെന്നായിരുന്നു സ്വാമി പറഞ്ഞിരുന്നത്.
https://youtu.be/oy83jA7cp5w
Post Your Comments