തൃശൂർ: നെഹ്‌റു കോളേജിനെ വേട്ടയാടി ഇല്ലാതാക്കുമെന്ന മുന്നറിയിപ്പുമായി ‘അനൊണിമസ്’ വീഡിയോ. പാമ്പാടി നെഹ്‌റു കോളേജില്‍ മാനേജ്‌മെന്റിന്റെ അതിക്രമങ്ങളാല്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിക്ക് തങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നൂവെന്ന് വ്യക്തമാക്കി കൊണ്ടാണ് അനൊണിമസ് ഗ്രൂപ്പിന്റെ സന്ദേശം വന്നിരിക്കുന്നത്.തങ്ങള്‍ ഹാക്കര്‍മാരാണ്, ക്രാക്കര്‍മാരാണ്, ആക്ടിവിസ്റ്റുകളാണ്, ഏജന്റുകളാണ്, ചാരന്മാരാണ്, വിദ്യാര്‍ത്ഥികളാണ്, അധികൃതരാണ്, അല്ലെങ്കില്‍ തൊട്ടടുത്ത വീട്ടിലെ പയ്യനാണ് എന്ന് അറിയിച്ച് കൊണ്ടാണ് അനൊണിമസ് വീഡിയോ ആംരഭിക്കുന്നത്.
നെഹ്‌റു കോളേജിലെ ജീവനക്കാർ ഉടൻ രാജിവെക്കണം, ഇല്ലെങ്കിൽ അനുഭവിക്കേണ്ടിവരുമെന്നും വീഡിയോയിൽ പറയുന്നുണ്ട്.വിദ്യാര്‍ത്ഥികളെ മാനസികമായി പീഡിപിക്കുന്ന നെഹ്‌റു കോളേജ് ശൃംഖലയെ തങ്ങള്‍ സൂക്ഷമമായി നിരീക്ഷിച്ച് വരികയാണ്. ഇത് അവസാനിപ്പിക്കാന്‍ തങ്ങള്‍ നീക്കം തുടങ്ങിയെന്നും നെഹ്‌റു കോളേജുകള്‍ക്ക് ഉള്ള തുറന്ന കത്താണെന്നും വ്യക്തമാക്കുന്നു.ഇനി ഇന്റര്‍നെറ്റില്‍ നെഹ്‌റു ഗ്രൂപ്പുകള്‍ക്ക് രക്ഷയുണ്ടാകില്ല. നെഹ്‌റു ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ എത്രയും പെട്ടെന്ന് രാജി വെക്കണമെന്നും ഇല്ലെങ്കില്‍ നിങ്ങളെയും ഞങ്ങള്‍ ലക്ഷ്യമാക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നെഹ്‌റു ഗ്രൂപ്പിന്റെ എല്ലാ രഹസ്യ വിവരങ്ങളും തങ്ങള്‍ പുറത്ത് വിടുമെന്നും രാജ്യത്ത് നെഹ്‌റു കോളേജുകള്‍ പോലെയുള്ള കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളുടെ ആവശ്യമില്ലെന്നും വീഡിയോയില്‍ പറയുന്നു.അതിക്രമങ്ങള്‍ക്ക് എതിരെ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ പ്രതികരിക്കണം. എന്തിനാണ് നിങ്ങള്‍ ഭയക്കുന്നത് ,മാറ്റത്തിനുള്ള സമയമാണ് ഇതെന്നും അനൊണിമസ് സന്ദേശത്തിലൂടെ വ്യക്തമാക്കുന്നുണ്ട്.
Post Your Comments