NewsInternational

നഗ്‌നയായി എത്തിയ യുവതി പൊലീസ് വാഹനവുമായി കടന്നുകളഞ്ഞു

നഗ്നയായി എത്തിയ യുവതി പോലീസുകാരനെ കബളിപ്പിച്ച് പോലീസ് വാഹനവുമായി കടന്നുകളഞ്ഞു. അരിസോണയിലെ മാരികോപയിൽ ലിസ ലൂണ എന്ന 31കാരിയാണ് വിവസ്ത്രയായി കാറുമായി കടന്നുകളഞ്ഞത്. ഗിലാ ബെന്‍ഡിലെ ഗ്യാസ് സ്റ്റേഷന് സമീപത്തുകൂടി നഗ്നയായി നടന്നുപോവുകയായിരുന്നു യുവതിയോട് പൊലീസ് ഉദ്യോഗസ്ഥന്‍ കാരണം അന്വേഷിച്ചു. കാറിന് സമീപത്തേക്ക് നടന്ന യുവതി താന്‍ ബലാത്സംഗത്തിന് ഇരയായെന്നും തന്നെ മയക്കുമരുന്ന് നൽകിയാണ് പീഡിപ്പിച്ചതെന്നും പറഞ്ഞ് വാഹനത്തിന്റെ പിന്നിലേക്ക് നടന്നുപോയി.

തുടര്‍ന്ന് പൊലീസിനോട് ലിസ ജാക്കറ്റ് ചോദിച്ചു. ബ്ലാങ്കറ്റ് എടുക്കുന്നതിന് വേണ്ടി വാഹനത്തിന്റെ പുറകിലേക്ക് ഉദ്യോഗസ്ഥന്‍ പോയി. തിരിച്ചുവന്നപ്പോഴേക്കും ലിസ ഡ്രൈവറുടെ സീറ്റിലിരിക്കുകയും വാഹനവുമായി കടന്നുകളയുകയുമായിരുന്നു. 70 മൈല്‍ അതിവേഗത്തില്‍ വാഹനവുമായി കടന്നുകളയാന്‍ ശ്രമിച്ചെങ്കിലും പിന്നീട് യുവതിയെ പൊലീസ് പിടികൂടി. അതേസമയം ലിസ ബലാത്സംഗത്തിന് ഇരയായെന്ന സംഭവം അവര്‍ തന്നെ പിന്നീട് നിഷേധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button