News

ബിജെപി വനിതാനേതാവിനെ ആക്രമിച്ച പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം: അഡ്വ. എസ്. സുരേഷ്

ബിജെപി നേമം മണ്ഡലം ന്യൂനപക്ഷ മോര്‍ച്ച ജനറല്‍ സെക്രട്ടറിയായ ആഷ ഷെറിനെ വീട് കയറി ആക്രമിച്ച് വിവസ്ത്രയാക്കുകയും അതിക്രൂരമായി മര്‍ദ്ധിച്ച്ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത ഡിവൈഎഫ്ഐ ഗുണ്ടകളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് ആവശ്യപ്പെട്ടു. മുടവന്‍മുകള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ സുഭാഷ്, സാബു എന്നിവര്‍ ഉല്‍പ്പെട്ട നാല്‍വര്‍ സംഘമാണു ഷെറിനെ വീട് കയറി ആക്രമിച്ചത്. അവര്‍ ഇപ്പോല്‍ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണു.

കഴിഞ്ഞ രണ്ടു വര്‍ഷമായി ആഷ ഷെറിനെ ഡിവൈഎഫ്ഐ -സിപിഎം ഗുണ്ടകള്‍ വേട്ടയാടുകയാണു. നിരവധി തവണ അവര്‍ ആക്രമണങ്ങള്‍ക്കിരയായിട്ടും പോലീസ് അക്രമകാരികള്‍ക്കെതിരെ കേസെടുക്കാന്‍ കൂട്ടാക്കിയിട്ടില്ല. കേരളത്തില്‍ വര്‍ദ്ധിച്ച് വരുന്ന വനിത-ദളിത് പീഡനങ്ങള്‍ കണ്ടിലെന്ന് നടിക്കുന്ന സര്‍ക്കാരും അവരുടെ ആജ്ഞാനുവര്‍ത്തികളായ പോലിസുമാണു ഇന്ന് സംസ്ഥാനത്തുള്ളത്. ഈ ആനൂകൂല്യം ഉപയോഗിച്ച് കൊണ്ടാണു തിരുവനന്തപുരം ജില്ലയില്‍ സിപിഎമിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘങ്ങള്‍ തേര്‍വാഴ്ച്ച നടത്തുന്നത്. സ്ത്രീകള്‍ക്ക്പട്ടാപകല്‍ പോലും സ്വന്തം വീടുകളില്‍ സുരക്ഷിതമായി ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണു നിലവിള്ളത്. ആഷ ഷെറിനെ ആക്രമിച്ചവരെ ഉടന്‍ തന്നെ കസ്റ്റഡിയിലെടുത്ത് ശക്തമായ നടപടികള്‍ പോലീസ് സ്വീകരിക്കണമെന്ന് അഡ്വ എസ് സുരേഷ് പുറപെടിവിക്കുന്ന പത്രകുറിപ്പില്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button