കൊല്‍ക്കത്ത : പശ്ചിമബംഗാളില്‍ ഗംഗാസാഗര്‍ ഉത്സവത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് ആറുപേര്‍ മരിച്ചു. കൊല്‍ക്കത്തയില്‍ നിന്നു 129 കിലോമീറ്റര്‍ അകലെ ഗംഗാ നദിക്കരയിലുള്ള ഗംഗാസാഗര്‍ ദ്വീപിലാണ് സംഭവം. മരണസംഖ്യ സംബന്ധിച്ച് സര്‍ക്കാര്‍ ഇനിയും ഔദ്യോഗിക കണക്ക് പുറത്തുവിട്ടിട്ടില്ല. നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുള്ളതിനാല്‍ മരണസംഖ്യ ഉയരുമെന്നാണ് കരുതുന്നത്.
ഉത്സവവുമായി ബന്ധപ്പെട്ട് പുണ്യസ്‌നാനത്തിനെത്തിയവരാണ് അപകടത്തിനിരയായത്. കാച്ചുബെരിയ ഗാട്ടിലേക്ക് പോകാന്‍ ഭക്തര്‍ തിരക്ക് കൂട്ടിയതാണ് അപകടത്തിന് കാരണം. വൈകിട്ട് അഞ്ചുമണിക്കാണ് അപകടം നടന്നത്. എല്ലാ വര്‍ഷവും മകര സംക്രാന്തിയോട് അനുബന്ധിച്ചാണ് ഗംഗാസാഗര്‍ ഉത്സവം നടക്കുന്നത്. പുണ്യസ്ഥാനത്തിനും കപില മുനി ആശ്രമം സന്ദര്‍ശിക്കുന്നതിനുമായി 10 ലക്ഷത്തിനടുത്ത് ആളുകള്‍ വര്‍ഷവും ഇവിടെ എത്തുന്നതായാണ് കണക്ക്.
Post Your Comments