Gulf

സൗദി രാജകുമാരന്‍ അന്തരിച്ചു

റിയാദ്•സൗദി രാജകുമാരന്‍ പ്രിന്‍സ് മൊഹമ്മദ്‌ ബിന്‍ ഫൈസല്‍ ബിന്‍ അബ്ദുള്‍ അസീസ്‌ അന്തരിച്ചതായി സൗദി രാജകീയ കോടതി അറിയിച്ചു. സൗദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 80 വയസായിരുന്നു. ജനങ്ങളുടെ രാജകുമാരന്‍ എന്നറിയപ്പെട്ടിരുന്ന ഫൈസല്‍ രാജകുമാരന്‍ ശനിയാഴ്ചയാണ് അന്തരിച്ചത്. സംസ്കാരം വിശുദ്ധ മക്കയിലെ ഹറം പള്ളിയില്‍ (ഗ്രാന്‍ഡ്‌ മോസ്ക് ) നടന്നു.

മക്ക പ്രദേശത്തിന്റെ എമീറായ ഖലേദ് അല്‍-ഫൈസല്‍ രാജകുമാരന്‍ അദ്ദേഹത്തിന്റെ ജിദ്ദയിലെ വസതിയില്‍ ശനിയാഴ്ച വൈകുന്നേരം ഫൈസല്‍ രാജകുമാരനുള്ള അനുശോചനങ്ങള്‍ സ്വീകരിച്ചു.

1937-ൽ ഫൈസൽ രാജാവിന്റെയും ഇഫത് അൽ തുന്യാനിന്റെയും മൂത്തമകനായി തായിഫില്‍ ജനിച്ച അല്‍-ഫൈസല്‍ രാജകുമാരന്‍ നിരവധി പദവികളും വഹിച്ചിട്ടുണ്ട്‌. 1970-ൽ സൗദി ജലവിഭവ വകുപ്പിൽ സലൈൻ വാട്ടർ കൺവേർഷൻ ഡിപ്പാർട്ട്‌മെന്റിൽ ഡയറക്ടറായി അദ്ദേഹം തന്റെ ഔദ്യോഗികവൃത്തി ആരംഭിച്ചു. ജലവിഭവ വകുപ്പിൽ കടൽ വെള്ളത്തിൽ നിന്ന് ഉപ്പ് വേർതിരിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടത് അദ്ദേഹമായിരുന്നു. 1974-ൽ സൗദി ജലവിഭവ-കൃഷി ഉപമന്ത്രിയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. അതേ വർഷം തന്നെ പുതുതായി രൂപീകരിക്കപ്പെട്ട സലൈൻ വാട്ടർ കൺവേർഷൻ കോർപറേഷൻ ഗവർണറായും സൗദ് രാജകുമാരൻ തെരഞ്ഞെടുക്കപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button