ബെംഗുളൂരു: ഇക്കഴിഞ്ഞ ശനിയാഴ്ച അമേരിക്കയിലും കാനഡയിലും ആകാശത്ത് രണ്ടു സൂര്യനെ കണ്ടതായി ജനങ്ങള്‍ അവകാശപ്പെട്ടു. ചിലര്‍ ഫോട്ടോയും എടുത്തു.വാര്‍ത്ത പെട്ടെന്ന് പ്രചരിച്ചതോടെ പലരും പല കഥകളും അഭിപ്രായങ്ങളും പ്രചരിപ്പിച്ചു.
അതോടെ അമേരിക്കയിലേയും കാനഡയിലേയും മിക്ക ടിവി ചാനലുകളിലും രണ്ട് സൂര്യനെ കണ്ടതായി വാര്‍ത്തയിടുകയും ചെയ്തു. ഇതോടെ രണ്ടു സൂര്യന്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ടത് ഏവരും ഞെട്ടലോടെയും ആകാംക്ഷയോടെയും കണ്ടു.എന്നാല്‍ വിദഗ്ധര്‍ ഇതിനു വിശദീകരണവുമായി രംഗത്തെത്തി.പ്രകൃതിയുടെ ഒരു പ്രതിഭാസമായ ‘മൂണ്‍ ഹണ്ടേര്‍സ്’ എന്ന പ്രതിഭാസമാണിതെന്ന് അവര്‍ വിശദീകരിച്ചു.
യഥാര്‍ത്ഥത്തില്‍ ഭ്രമണപഥത്തില്‍ നിന്നുള്ള വ്യതിയാനം കാരണം ഒരേ സമയം സൂര്യന്‍ അസ്തമിക്കുകയും ചന്ദ്രന്‍ ഉദിക്കുകയും ചെയ്യുമ്പോള്‍ ഇവ രണ്ടും വിപരീത ദിശയില്‍ ഒരു പ്രത്യേക കോണില്‍ നില്‍ക്കപ്പെടുന്നു. ഇങ്ങനെ വരുമ്പോള്‍ സൂര്യന്റെ പ്രതിഫലനം ചന്ദ്രനിലും കാണുന്നു. അതാണ് രണ്ടു സൂര്യനായി പലരും കാണുന്നത്.ഇതോടെ വിവാദങ്ങള്‍ അവസാനിക്കുകയും ചെയ്തു. എന്നാല്‍ പലയിടത്തും വ്യാജ വാര്‍ത്തകള്‍ ഇപ്പോഴും പ്രചരിക്കുന്നതായി ബാംഗ്ലൂർ മിറർ എന്ന പത്രം റിപ്പോർട്ട് ചെയ്യുന്നു
Post Your Comments