ഇസ്ലാമാബാദ് : ഗുണ്ടകളെ വാടകക്കെടുത്ത് ഭാര്യ ഭര്‍ത്താവിനെ തല്ലിച്ചതച്ചു. സംഭവത്തില്‍ ലുബ്‌ന ഖമര്‍ രാജയെ പോലീസ് അറസ്റ്റ് ചെയ്തു. പരസ്ത്രീ ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഭര്‍ത്താവിനെ തല്ലിക്കുക എന്ന സാഹസത്തിന് ഭാര്യ മുതിര്‍ന്നത്. കഴിഞ്ഞ ഒക്ടോബര്‍ 15നായിരുന്നു സംഭവം. ലുബ്‌നയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ഗുണ്ടകള്‍ ഭര്‍ത്താവ് രാജാ ഖമര്‍ ഇക്ബാലിനെ അടിച്ചു വീഴ്ത്തി. മോഷണശ്രമമാണെന്ന പ്രാഥമിക നിഗമനത്തില്‍ സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
നിരന്തരമായുള്ള തന്റെ പ്രതിഷേധത്തെ വകവെക്കാതെ രാത്രിയില്‍ നേരം വൈകി വീട്ടില്‍ വന്നതിനാണ് ലുബ്‌ന ഗുണ്ടകളെ അയച്ച് തല്ലി ഭര്‍ത്താവിനോടുള്ള തന്റെ പ്രതികാരം തീര്‍ത്തത്. പ്രതിഫലമായി അഞ്ച് ലക്ഷം രൂപയും അവര്‍ ഗുണ്ടകള്‍ക്ക് നല്‍കി. എന്നാല്‍ മൊഴികളിലെ ചില പൊരുത്തക്കേടുകള്‍ ലുബ്‌നയിലേക്ക് അന്വേഷണം എത്തിച്ചു. അന്വേഷണത്തിനിടയില്‍ സംഭവം നടന്ന ദിവസം ലുബ്‌ന അറബ് ഗള്‍ എന്നയാളുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടത് അന്വേഷണത്തില്‍ തെളിഞ്ഞു. പരസ്ത്രീബന്ധത്തെ ചൊല്ലി ലുബ്‌നയും ഭര്‍ത്താവും നിരന്തരം തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നതായി പോലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമായി. ഇതാണ് അന്വേഷണത്തിന് വഴിത്തിരിവായത്.
ലുബ്‌നയെ ഉപയോഗിച്ചാണ് ഗുണ്ടകളെയും പോലീസ് വലവീശിയത്. മറ്റൊരാളെ തല്ലാന്‍ ആവശ്യപ്പെട്ട് കൊണ്ട് ഗുണ്ടകളെ വിളിക്കാന്‍ ലുബ്‌നയ്ക്ക് പോലീസ് നിര്‍ദേശം നല്‍കുകയായിരുന്നു. അഡ്വാന്‍സ് ആയി 50000 രൂപയും നല്‍കി. തുടര്‍ന്നായിരുന്നു ഗുണ്ടകളുടെ അറസ്റ്റ്
Post Your Comments