ന്യൂഡൽഹി: നവാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാൻ സർക്കാർ ജനവാസ മേഖലകളിൽ ഭീകരക്യാംപുകൾ സ്ഥാപിച്ച് തങ്ങളെ ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് പഷ്തൂൺ വംശജൻ ഉമർ ദൗഡ് ഖട്ടക്. ഒട്ടേറെ വീടുകൾ പാക്ക് സൈന്യം തകർത്തു. സ്വാത്ത്, വാസീറിസ്ഥാൻ മേഖലകളിൽനിന്ന് നിരവധി പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി. ഇവരെ ലാഹോറിൽ ലൈംഗികത്തൊഴിലാളികളാക്കി ഉപയോഗിക്കുകയാണ്.
പഷ്തൂണുകളെ പറ്റിക്കുകയും അബദ്ധത്തിൽ ചാടിക്കുകയുമായിരുന്നു പാക്കിസ്ഥാൻ. എന്നാൽ ഇനി ഞങ്ങളെ കബളിപ്പിക്കാൻ അനുവദിക്കില്ല. പാകിസ്ഥാനെതിരെ സായുധ യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് പഷ്തൂണ്‍ സംഘടനാ നേതാവ് ഉമര്‍ ഖട്ടാക്. പഷ്തൂണിയന്‍ ലിബറേഷന്‍ ആര്‍മിക്ക് രൂപം കൊടുത്തുകൊണ്ട് പാകിസ്ഥാനെതിരെ പോരാടാനാണ് തീരുമാനം. ഭീകരവാദം അവസാനിപ്പിക്കാൻ അതിനു സാധിക്കും. ഇതിനായി രാജ്യാന്തര സമൂഹം ആവശ്യമായ സഹായം നൽകണമെന്നും ഖട്ടക് അഭ്യർഥിച്ചു.
യു.എന്‍.എച്ച്.ആര്‍.സിയുടെ കണക്കുകള്‍ പ്രകാരം അഞ്ച് ലക്ഷത്തോളം ജനങ്ങള്‍ പാക് സൈനികരുടെ പീഡനങ്ങള്‍ കാരണം ആ മേഖലയില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് പലായനം ചെയ്തു. പാകിസ്ഥാന് ഭീകര കേന്ദ്രങ്ങളുണ്ടാക്കാന്‍ സ്ഥലങ്ങള്‍ വേണമായിരുന്നു. തങ്ങൾക്കെതിരെ പാക്കിസ്ഥാൻ ആണവായുധം പ്രയോഗിച്ചേക്കുമെന്നും ഖട്ടക് ആശങ്ക പ്രകടിപ്പിച്ചു.
വടക്കു പടിഞ്ഞാറൻ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി വ്യാപിച്ചു കിടക്കുന്ന ജനവിഭാഗമാണ് പഷ്തൂണുകൾ. പ്രത്യേക ആചാര,അനുഷ്ഠാനങ്ങൾ വെച്ചു പുലർത്തുന്ന ഇവർ പാകിസ്ഥാനിലെ രണ്ടാമത്തെ വലിയ ഗോത്രസമൂഹമാണ്. സ്വയംഭരണാവകാശത്തിനായി പഷ്തൂണുകളും പാക് സർക്കാരുമായി ഏറ്റുമുട്ടലിലാണ്.
Post Your Comments