ടാറ്റ മോട്ടോഴ്‌സ് വാഹനപ്രേമികള്‍ എറെ കാത്തിരുന്ന എസ്‌യുവി ഹെക്സ്സ അവതരിപ്പിച്ചു. ജനുവരി പതിനെട്ടിന് കമ്പനി ഔദ്യോഗികമായി വാഹനം വിപണിയിലെത്തിക്കും എന്നാണ് സൂചന. പന്ത്രണ്ടു ലക്ഷം മുതല്‍ ഇരുപതു ലക്ഷം വരെ വിലവരുന്ന വാഹനങ്ങളാണ് കമ്പനി വിപണിയില്‍ ലഭ്യമാകുക. 2.2 ലിറ്റര്‍ വെരിക്കോര്‍ 400 ഡീസല്‍ എഞ്ചിനാണ് 153 ബിഎച്ച്പി കരുത്ത് പകരുന്നത്.
വാഹനത്തിന് ടാറ്റ നൽകുന്നത് പുതിയ ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ ബോക്സ്സാണ് . ഹണിക്കോമ്പ് ഗ്രില്ലില്‍ ക്രോമിയം ധാരാളമായി നല്‍കിയിരിക്കുന്നത് വാഹനത്തെ ആകര്‍ഷകമായി മാറ്റുന്നു. ആറ് എയര്‍ ബാഗുകളാണ് സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി നിര്‍മ്മിച്ചിരിക്കുന്ന ഈ വാഹനത്തിനുള്ളത്. സെന്‍ട്രല്‍ കണ്‍സോള്‍ ആകര്‍ഷകമായി നിലനിറുത്തുന്നതിനായി ധാരാളം സ്വിച്ചുകളും ലൈറ്റുകളും നല്‍കിയിട്ടുണ്ട്. മാത്രമല്ല ജേബിയെല്ലിന്റെ പത്ത് സ്പീക്കറുകളാണ് വാഹനത്തിന് ഉള്ളത്. പത്തൊമ്പത് ഇഞ്ച് ആലോയ് ടയറുകള്‍ വാഹത്തിന് ശക്തമായ റോഡ് സാന്നിദ്ധ്യം നല്‍കുന്നതിന് സഹായിക്കുന്നുണ്ട്. വയര്‍ലെസ്സ് ചാര്‍ജിങ്ങ് കിറ്റ്, സൈക്കിള്‍ കാരീയര്‍, ലെതര്‍ സീറ്റ് കവറുകള്‍ എന്നിവ ആഡ് ഓണ്‍ ഫീച്ചറായി ലഭിക്കുന്ന വാഹനം ഡയനാമിക്ക്, കംഫോര്‍ട്ട്, റഫ് റോഡ് എന്നിങ്ങനെയുള്ള പതിപ്പുകളായാണ് വിപണിയിലെത്തുക.
Post Your Comments