ദേശീയപാതയോരത്ത് മദ്യവില്‍പ്പന പാടില്ലെന്ന വിധിയിൽ മാഹിക്ക് ഇളവ് നൽകാനാകില്ലെന്ന് സുപ്രീംകോടതി. ദേശീയ-സംസ്ഥാന പാതകൾക്ക് 500 മീറ്റർ അരികെയുള്ള എല്ലാ മദ്യശാലകളും മാര്‍ച്ച് 31നകം അടച്ചുപൂട്ടണമെന്ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. തുടർന്ന് വിധിയിൽ ഇളവ് നൽകണമെന്നും, അല്ലെങ്കിൽ മദ്യശാലകൾ അടച്ചുപൂട്ടാൻ ഒരു വര്‍ഷത്തെ സാവകാശം വേണമെന്നും ആവശ്യപ്പെട്ട് മാഹിയിലെ മദ്യശാലാ ഉടമകൾ സമർപ്പിച്ച ഹർജി തള്ളിയശേഷമാണ് മാഹിക്ക് ഇളവ് നൽകാനാകില്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്.
വിധി നടപ്പാക്കുന്ന കാര്യത്തിൽ ഇളവ് നൽകാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ഏതെങ്കിലും ഒരാൾക്ക് ഇളവ് നൽകിയാൽ മറ്റുള്ളവരും ഇതേ ആവശ്യവുമായി രംഗത്തുവരുമെന്ന് ചൂണ്ടിക്കാട്ടി. കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ജെ.എസ്. കെഹാര്‍, ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികൾ തള്ളിയത്.
Post Your Comments