തിരുവനന്തപുരം: കേരളത്തിലെ സ്വാശ്രയ കോളേജുകളില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പീഡനത്തിനെതിരെ കേന്ദ്ര സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനും ഡയറക്ടര്‍ക്കും യുവമോര്‍ച്ച പരാതി നല്‍കി. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ആര്‍.എസ് രാജീവാണ് പരാതി നല്‍കിയത്.
പാമ്പാടി നെഹ്‌റു കോളേജിലെ പ്രണോയിയുടെ ആത്മഹത്യ, മറ്റക്കര ടോംസ് കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ക്കെതിരായ ലൈംഗിക അതിക്രമം തുടങ്ങി കേരളത്തിലെ സ്വാശ്രയ കോളേജുകളില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പീഡനത്തെപ്പറ്റി അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിക്കണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു. ഈ വിഷയങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ല. കൃത്യമായ അന്വേഷണം നടക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് താത്പര്യമില്ല. അതിനാല്‍ കേന്ദ്ര സംഘം അന്വേഷിക്കണമെന്നും പരാതിയിലുണ്ട്.
Post Your Comments