മൃതശീരത്തിന്റെ രഹസ്യത്തെക്കുറിച്ച് ഇപ്പോഴും പഠനങ്ങള്‍ തുടരുകയാണ്. ഇത്തരത്തില്‍ ഒരു 18 കാരിയുടെ മൃതശരീരത്തില്‍ നിന്ന് രഹസ്യങ്ങളുടെ ചുരുളഴിയുകയാണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഈജിപിതില്‍ ജീവിച്ചിരുന്ന 18 കാരിയുടെ മമ്മി ആരാലും ശ്രദ്ധിക്കപ്പെടാതെ 100 വര്‍ഷമായി ഒരു കെട്ടിടത്തില്‍ കിടക്കുകയായിരുന്നു. എന്നാല്‍ ചില ഗവേഷകരുടെ ബുദ്ധിപൂര്‍വമായ ഇടപെടല്‍ മൂലം ആ മമ്മി വീണ്ടെടുക്കപ്പെട്ടും. തുടര്‍ന്നു ഗവേഷകള്‍ ഇതിന്റെ സിടി സ്‌കാനും 3ഡി പ്രിന്റിംഗും നടത്തി പെണ്‍കുട്ടിയുടെ രൂപം പുന:സൃഷ്ടിച്ചു.
ആയിരക്കണക്കിനു വര്‍ഷം പഴക്കമുള്ള തുണികൊണ്ട് പൊതിഞ്ഞ രൂപത്തിനുള്ളില്‍ മുഖം മുകളിലേയ്ക്കും വരും വിധമായിരുന്നു സംസ്‌കരിച്ചത്. മൃതദേഹത്തോടുള്ള ആദരസൂചനയായിട്ടാണ് ഇങ്ങനെ സംസ്‌കരിച്ചതെന്നു പറയപ്പെടുന്നു. വായുടെ മുകള്‍ഭാഗം, കണ്‍കുഴി, താടിയെല്ല്, എന്നിവയിലൂടെയാണ് ഇത് യുവതിയാണെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്. യുവതിയുടെ രണ്ട് പല്ലുകള്‍ കേടായിരുന്നതായും എല്ലുകള്‍ ചെറിയ തോതില്‍ ദ്രവിച്ചിരുന്നതായും കണ്ടെത്തി. ഇത് വിളര്‍ച്ച മൂലമാകാം. ചിലപ്പോള്‍ ഇവര്‍ മലേറിയ ബാധിതയാകാം എന്നും ഗവേഷകര്‍ പറയുന്നു.
മൃതശരീരം പലപ്പോഴും രഹസ്യങ്ങളുടെ കൂടി ഉറവിടമാണ്. ചിലപ്പോള്‍ അത് ഒരു സംസ്‌കാരത്തിന്റെ തെളിവാകാം. ഭാവിയില്‍ അത് പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമുള്ള കാരണമായി മാറാം. ഇത്തരത്തില്‍ ഒരു 18 കാരിയുടെ മൃതശരീരത്തില്‍ നിന്ന് രഹസ്യങ്ങളുടെ ചുരുളഴിയുകയാണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഈജിപ്തില്‍ ജീവിച്ചിരുന്ന 18 കാരിയുടെ മമ്മി ആരാലും ശ്രദ്ധിക്കപ്പെടാതെ 100 വര്‍ഷമായി ഒരു കെട്ടിടത്തില്‍ കിടക്കുകയായിരുന്നു. എന്നാല്‍ ചില ഗവേഷകരുടെ ബുദ്ധിപൂര്‍വമായ ഇടപെടല്‍ മൂലം ആ മമ്മി വീണ്ടെടുക്കപ്പെട്ടും. തുടര്‍ന്നു ഗവേഷകള്‍ ഇതിന്റെ സിടി സ്‌കാനും 3ഡി പ്രിന്റിംഗും നടത്തി പെണ്‍കുട്ടിയുടെ രൂപം പുന:സൃഷ്ടിച്ചു.
140 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഫോറന്‍സിക് വിദഗ്ധരും നരവംശ ശാസ്ത്രജ്ഞരും ചേര്‍ന്ന് ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണു മെരറ്റാമുന്‍ എന്നു പേരിട്ടിരിക്കുന്ന യുവതിയുടെ രൂപം ലോകത്തിനു മുന്നിലെത്തിച്ചത്. മരിക്കുമ്പോള്‍ ഇവര്‍ക്ക് 18 നും 25 നും ഇടയില്‍ പ്രായമുണ്ടായിരുന്നു എന്ന് ഗവേഷകര്‍ പറയുന്നു. യുവതി വിളര്‍ച്ചയാലും മോണവീക്കത്താലും വലഞ്ഞിരുന്നു. മെല്‍ബണ്‍ സര്‍വകലാശാലയിലായിരുന്നു ഈ മമ്മി ആദ്യം എത്തിയത്. യുവതിക്കു ദന്തരോഗം ഉള്ളതായും സ്ഥിരീകരിച്ചു.
Post Your Comments