കോഴിക്കോട്: കേരളത്തില്‍ ജിഹാദിന് സമയമായെന്ന് ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദി സംഘടനയുടെ കേരളഘടകം തലവന്‍. ഫേസ്ബുക്കിലൂടെ ജിഹാദികളാകാന്‍ താല്‍പ്പര്യമുള്ളവർക്ക് പെട്രോള്‍ ബോംബ് നിര്‍മ്മാണ പരിശീലനം നൽകുകയാണ് കേരളഘടകം തലവന്‍. ഷജീര്‍ മംഗളാസ് സെരി അബ്ദുള്‍ ലാ എന്ന സമീര്‍ അലി കേരളത്തിലെ ജിഹാദികളെ ഫേസ്ബുക്കിലൂടെ പെട്രോള്‍ ബോംബ് നിര്‍മ്മാണത്തിനായുള്ള പരിശീലനം നൽകുന്നതായി ഒരു ദേശീയ മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്.
ഇസ്‌ളാമിക ആശയങ്ങളെ വിമര്‍ശിച്ച ഇ എ ജബ്ബാറിനെ പോലെയുള്ളവരും സംഘ പരിവാറുമാണ് തങ്ങളുടെ ആദ്യ ഇരകളെന്നും ഷാജീർ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇസ്‌ളാമിനെ വിമര്‍ശിച്ച ചില മാധ്യമ പ്രവര്‍ത്തകരും ഇല്ലാതാക്കേണ്ടവരുടെ പട്ടികയില്‍ ഉള്ളതായി ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രവര്‍ത്തനം വാക്കുകളേക്കാള്‍ വാചാലമാണ്. ഇന്‍ ബോക്‌സിലെ ആവേശമല്ല കളത്തിലിറങ്ങിയാണ് ആത്മാര്‍ത്ഥത കാട്ടുകയാണ് വേണ്ടതെന്നും ഇയാൾ പറയുന്നു. പരിശീലനം ആവശ്യമില്ല എന്ന് പറഞ്ഞൊഴിയാത്തവര്‍ക്ക് വേണ്ടി താന്‍ ചില കാര്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നു. പോസിറ്റീവായി പ്രതികരിക്കുന്നെങ്കില്‍ ചെയ്യാന്‍ കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞുതരാം എന്നും ജനുവരി 10 ന് ഇട്ട പോസ്റ്റില്‍ പറയുന്നു.
ആള്‍ക്കാരെ കൊല്ലാന്‍ താല്‍പ്പര്യമില്ലെങ്കില്‍ പെട്രോള്‍ ബോംബാണ് നല്ല ആയുധം. അതിനു ശേഷം പെട്രോളും സോഡാ ബോട്ടിലും കൊണ്ട് പെട്രോള്‍ബോംബ് നിര്‍മ്മിക്കുന്ന വിധം വിശദീകരിച്ചിട്ടുണ്ട്. കുടുതല്‍ ഫലപ്രദമാകാന്‍ ചേര്‍ക്കേണ്ട ചില മിശ്രിതങ്ങള്‍ കൂടിയും അത് ബന്ധിപ്പിക്കേണ്ട രീതിയും പറഞ്ഞിട്ടുണ്ട്. ഒരു ബോള്‍ ബയറിംഗ് കൂടി വെച്ചാല്‍ ഇത് കൂടുതല്‍ മാരകമാകുമെന്നും പറയുന്നു. സംശയം പ്രകടിപ്പിച്ച് ഇന്‍ബോക്‌സില്‍ എത്തിയ ഒരാള്‍ക്ക് ജിഹാദില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് മാത്രമാണ് ഈ പോസ്‌റ്റെന്നാണ് ഷജീര്‍ നല്‍കിയിട്ടുള്ള മറുപടി. ജിഹാദിനെ നിരുത്സാഹപ്പെടുത്തുന്ന കപട പണ്ഡിതന്മാര്‍ക്ക് ചെവി കൊടുക്കരുതെന്നും പറഞ്ഞിട്ടുണ്ട്. പതിവിന് വിരുദ്ധമായി ഷജീറിന് പിന്തുണയുമായി അനേകരാണ് ഫ്രണ്ട് ലിസ്റ്റില്‍ എത്തിയിട്ടുള്ളത്. താന്‍ അനേകര്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചിട്ടുണ്ടെന്നും തനിക്ക് അയച്ചവരുടെയെല്ലാം റിക്വസ്റ്റ് സ്വീകരിച്ചിട്ടുണ്ടെന്നും പറഞ്ഞിട്ടുണ്ട്.
ജിഹാദിനെക്കുറിച്ചുള്ള തന്റെ സന്ദേശം കൂടുതൽ ആൾക്കാരിൽ എത്തിക്കാന്‍ ഫ്രണ്ട് ലിസ്റ്റ് വിശാലമാക്കിക്കൊണ്ടിരിക്കുകയാണെന്ന് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ ഇരുന്നാണ് ഷജീര്‍ പ്രവര്‍ത്തിക്കുന്നതെന്നും കേരളത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് അപ്രത്യക്ഷമായ ആള്‍ക്കാരും ഇയാള്‍ക്കൊപ്പം ഉണ്ടെന്നും ഇന്റലിജൻസ് കരുതുന്നു.
Post Your Comments