ബെംഗളൂരു: ഭര്‍ത്താവ് ഭാര്യയുടെ കാമുകനെ വെടിവെച്ചു കൊന്നു. സംഭവത്തില്‍ ഭാര്യ ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ സോളദേനഹള്ളി എന്ന സ്ഥലത്താണ് സംഭവം. റിയല്‍ എസ്റ്റേറ്റ് ഏജന്റായ രാജേഷിന്റെ ഭാര്യ ശ്രുതി ഗൗഡയാണ് ആത്മഹത്യ ചെയ്തത്.
അഭിഭാഷകനായ അമിത് കേശവമൂര്‍ത്തിയെയാണ് രാജേഷ് കൊലപ്പെടുത്തിയത്. ഇതില്‍ മനംനൊന്ത് യുവതി ഒരു ലോഡ്ജില്‍ മുറിയെടുത്ത ശേഷം തൂങ്ങിമരിക്കുകയായിരുന്നു. ഇവരുടെ അകന്ന ബന്ധുകൂടിയാണ് അമിത് കേശവമൂര്‍ത്തി. അവിഹിത ബന്ധം അറിഞ്ഞ രാജേഷ് ഭാര്യയ്ക്ക് താക്കീത് നല്‍കിയിരുന്നു. എന്നാല്‍, യുവതി ഇതൊന്നും വകവെച്ചില്ല, ബന്ധം തുടര്‍ന്നു.
ഭര്‍ത്താവിന്റെ കണ്ണുവെട്ടിച്ച് കാമുകന്റെ കൂടെ പല സ്ഥലങ്ങളിലും പോകും. ഇതറിഞ്ഞ രാജേഷ് ഭാര്യയെ പിന്തുടരുകയായിരുന്നു. ഒരുദിവസം പിതാവിനെയും കൂട്ടി രാജേഷ് ശ്രുതിയുടെ പിന്നാലെ പോയി. ശ്രുതിയുടെ കാര്‍ ട്രാക്ക് ചെയ്ത രാജേഷ്, പിതാവിന്റെ തോക്ക് ഉപയോഗിച്ച് കാറിലുണ്ടായിരുന്ന അമിത്തിന്റെ നെഞ്ചിലേക്ക് നിറയൊഴിച്ചു. അതിനുശേഷം രാജേഷ് പൊലീസില്‍ കീഴടങ്ങി. വെടിയേറ്റ അമിത്തിനെ ശ്രുതി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
Post Your Comments