Facebook Corner

കഴിഞ്ഞ വെള്ളിയാഴ്ച ഫേസ്ബുക് പ്രവർത്തനം നിലച്ചിരുന്നു ; സംഭവം ശരിവച്ച് ഫേസ്ബുക് അധികൃതർ

ലണ്ടൺ : അപ്രതീക്ഷിതമായി കഴിഞ്ഞ വെള്ളിയാഴ്ച നൂറുകണക്കിന് ഫേസ്ബുക് അക്കൗണ്ടുകൾ പ്രവർത്തനം നിലച്ചു . ടൈംലൈനും , ന്യൂസ് ഫീഡ്‌സും , റിഫ്രഷ്‌ചെയ്യാനാവാതെ നിലച്ച മട്ടായി . ഫേസ്ബുക്കിന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെയാണ് പലരും പരാതി പങ്കുവച്ചത് . സ്വന്തം അക്കൗണ്ടിന് മാത്രമല്ല ഈ പ്രശ്നമെന്ന് തിരിച്ചറിഞ്ഞതോടെ പലരും ഫേസ്ബുക്കിനെന്തോ കുഴപ്പം പിണഞ്ഞതായി പറഞ്ഞു നടന്നു . ഏന്നാൽ എന്താണ് സംഭവിച്ചതെന്ന് പലർക്കും ധാരണയുണ്ടായിരുന്നില്ല . എന്നാൽ ഒരു ദിവസത്തിനു ശേഷം ഫേസ്ബുക് സംഭവം ശരിവെയ്ക്കുകയാണ് . ” കഴിഞ്ഞ ദിവസം ചിലരുടെ ഫേസ്ബുക് അക്കൗണ്ടുകൾ തകരാറിലായത് തിരിച്ചറിഞ്ഞിട്ടുണ്ട്.ചില ഫേസ്ബുക്ക് സേവനങ്ങളിലേക്കുള്ള ആക്‌സിസ് നഷ്ട്ടമായത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത് . എല്ലാവരുടെയും അക്കൗണ്ടുകൾ പൂർണമായും തിരികെക്കിട്ടും . ഇതുമൂലം ഉണ്ടായ അസൗകര്യങ്ങൾക്ക് ഫേസ്ബുക് ക്ഷമ ചോദിക്കുന്നു . ഫേസ്‍ബുക് പ്രതിനിധി തന്റെ സന്ദേശത്തിൽ വ്യക്തമാക്കുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button