വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം കേന്ദ്ര മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണിക്കുള്ള സാധ്യതകളുണ്ടെന്ന സൂചനയുമായി നിതിൻ ഗഡ്കരി. ഗോവയില്‍ ബിജെപി അധികാരത്തിലെത്തുകയാണെങ്കില്‍ മുഖ്യമന്ത്രിയാരാകുമെന്ന ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരി കേന്ദ്ര മന്ത്രിസഭയില്‍ നിന്നുള്ളവരെയും പരിഗണിക്കുമെന്ന സൂചന നല്‍കിയത്. മുന്‍ മുഖ്യമന്ത്രിയും, കേന്ദ്ര പ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കറെ വീണ്ടും ഗോവന്‍ മുഖ്യമന്ത്രിയായി പാര്‍ട്ടി നിയോഗിക്കാനുള്ള സാധ്യതകള്‍ പൂര്‍ണ്ണമായും തള്ളിക്കളയാനാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പനാജി നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ സിദ്ധാര്‍ത്ഥ് കുങ്കോലിങ്‌റോടൊപ്പം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോഴാണ് മനോഹര്‍ പരീക്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. പക്ഷേ തിരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ ഇപ്പോള്‍ കേന്ദ്രത്തിലുള്ള ആരെയെങ്കിലും മുഖ്യമന്ത്രിയാക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്നായിരുന്നു കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞത്.
Post Your Comments