ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തിയെ മതവുമായി ബന്ധപ്പെടുത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ ബിജെപി. രാഹുല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് ബിജെപി പറയുന്നത്. രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.
കൈപ്പത്തി ചിഹ്നം പിന്‍വലിക്കണമെന്നും കോണ്‍ഗ്രസിന്റെ ദേശീയ പാര്‍ട്ടി എന്ന അംഗീകാരം റദ്ദാക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. ജനുവരി 11ന് ഡല്‍ഹിയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ കണ്‍വെന്‍ഷനായ ജന്‍ വേദ്‌ന സമ്മേളനത്തില്‍ വച്ചായിരുന്നു രാഹുലിന്റെ പ്രസ്താവന. ശിവജി, ഗുരു നാനാക്ക്, ബുദ്ധന്‍, മഹാവീര്‍ തുടങ്ങിയ ദൈവങ്ങളുടെ ചിത്രങ്ങളില്‍ നോക്കിയാല്‍ നിങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ ചിഹ്നമായ കൈപ്പത്തി കാണാന്‍ കഴിയുമെന്നാണ് രാഹുല്‍ പറഞ്ഞത്.
രാഷ്ട്രീയത്തില്‍ മതത്തെ ഉള്‍പ്പെടുത്തരുതെന്ന് സുപ്രീംകോടതി വിധി നേരത്തെ ഉണ്ടായിരുന്നു. അതേസമയം, രാഹുല്‍ തെറ്റായൊന്നും പറഞ്ഞിട്ടില്ലെന്നും കൈപ്പത്തിയുമായുള്ള ബന്ധത്തെ കുറിച്ച് പരാമര്‍ശിക്കുകയാണ് ചെയ്തതെന്നും കോണ്‍ഗ്രസ് നേതാവ് പി.എല്‍.പൂനിയ പറഞ്ഞു.
Post Your Comments