തിരുവനന്തപുരം : സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി, ഏപ്രില്‍ ഒന്നു മുതല്‍ പ്രത്യേക വകുപ്പ് നിലവില്‍ വരുന്നതോടെ നിലവില്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്ന് സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍; ടി വി അനുപമ ഐ എ എസ്.
സ്ത്രീകളോടുള്ള സമീപനത്തില്‍ പുരുഷന്മാര്‍ക്ക് ബോധവത്കരണം നല്‍കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുട്ടികളുടെ അവകാശങ്ങള്‍ പ്രത്യേകിച്ച് പെണ്‍ കുട്ടികളുടെ അവകാശങ്ങളെ കുറിച്ചുള്ള ബോധവത്കരണ പരിപാടിക്ക് ജനുവരി 24 ന് തുടക്കം കുറിക്കും.
നിയമങ്ങളുടെയോ പദ്ധതിയുടെയോ അഭാവമല്ല പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും അത് ആളുകളിലേക്ക് എത്തുന്നതിനിടെയുണ്ടാകുന്ന തടസ്സമാണ് പല പ്രശ്‌നങ്ങള്‍ക്കും കാരണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങളെ നേരിടാന്‍ പ്രാപ്തിയുള്ള നിയമങ്ങളാണ് നിലവിലുള്ളത്. മാത്രമല്ല സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് നിയമങ്ങളില്‍ ; മാറ്റങ്ങളുണ്ടാകുന്നുണ്ടെന്നും ഡല്‍ഹി നിര്‍ഭയാ കേസിനെ ഉദാഹരിച്ച് അനുപമ പറഞ്ഞു.
സ്വയം അച്ചടക്കം പാലിക്കുന്നതിലൂടെ തങ്ങള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളെ പൂര്‍ണമായും ഒഴിവാക്കാന്‍ സ്ത്രീകള്‍ക്ക് സാധിക്കുമെന്ന് വിശ്വസിക്കുന്നില്ല. ഏറ്റവും സുരക്ഷിതമാണെന്നു കരുതുന്ന സ്ഥലത്തുനിന്നു പോലും ചിലപ്പോള്‍ അതിക്രമം നേരിട്ടേക്കാം. ഒറ്റയ്ക്ക് പുറത്തിറങ്ങുന്ന സ്ത്രീകള്‍ ആക്രമിക്കപ്പെടേണ്ടവരാണെന്ന ധാരണ നിലനില്‍ക്കുന്നതായി തോന്നിയിട്ടുണ്ട്. പല സംഭവങ്ങളും സൂചിപ്പിക്കുന്നത് ഇതാണ്. ചെറിയ ക്ലാസുകളില്‍ മുതല്‍ ബോധവത്കരണം നടപ്പാക്കുന്നത് ഇത്തരം ചിന്താഗതികള്‍ കുഞ്ഞുങ്ങളില്‍ വളര്‍ന്നു വരുന്നതിനെ തടയാന്‍ സഹായകമാകും.
നിലവില്‍ സ്‌കൂളുകളില്‍ കൗണ്‍സിലിങ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് കൂടുതല്‍ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കും. കുട്ടകള്‍ക്കു നേരെയുള്ള അതിക്രമങ്ങളെ കുറിച്ച് പരാതിപ്പെടാന്‍ എന്ന നമ്പര്‍ ഉപയോഗിക്കാം. സ്വയം പ്രതിരോധത്തെ കുറിച്ച് പഠിപ്പിക്കുന്ന ക്ലാസുകള്‍ക്ക് സ്‌കൂളുകളും തദ്ദേശസ്ഥാപനങ്ങളും പ്രാധാന്യം നല്‍കുന്നത് അഭിനന്ദനീയമാണ്. സാമൂഹിക നീതി വകുപ്പിന്റെ കീഴിലുള്ള ഹോമുകളിലെ കുട്ടികള്‍ക്കും കരാട്ടെ, കളരി തുടങ്ങിയവ പഠിക്കാനുള്ള അവസരമൊരുക്കുന്നുണ്ട്.
Post Your Comments