ബ്രസീൽ: ഫെഡറല്‍ യൂണിവേഴ്‌സിറ്റി ഓഫ് പെര്‍ണാംബുക്കോ എന്ന ബ്രസീലിയന്‍ സര്‍വകലാശാല നടത്തിയ പഠനത്തിൽ വവ്വാലുകളെക്കുറിച്ച് ഞെട്ടിക്കുന്ന പഠനറിപ്പോർട്ട് പുറത്ത്. ചെറു ജീവികളുടേയും പക്ഷികളുടേയും രക്തമാണ് ഇവയ്ക്കു പഥ്യം. എന്നാൽ ചിലയിനം വവ്വാലുകള്‍ മനുഷ്യരക്തവും കുടിച്ചുതുടങ്ങിയിരിക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ക്യാറ്റിംബോ ദേശീയോദ്യാനത്തിലെ എഴുപതില്‍പരം വാമ്പയര്‍ വവ്വാലുകളുടെ വിസര്‍ജ്ജ്യ സാമ്പിളുകളാണ് ഫെഡറല്‍ യൂണിവേഴ്‌സിറ്റി ഓഫ് പെര്‍ണാംബുക്കോ പഠനവിധേയമാക്കിയത്. അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ചില രാജ്യങ്ങളിൽ കാണപ്പെടുന്ന വാമ്പയർ വവ്വാലുകളെയാണ് ഇതിനായി ഉപയോഗിച്ചത്. അവരെ ഞെട്ടിച്ചുകൊണ്ട് അതില്‍ മൂന്നെണ്ണത്തില്‍ മനുഷ്യ രക്തത്തിന്റെ അംശം കണ്ടെത്തി. വളര്‍ത്തുജീവികളില്‍ പേവിഷബാധ പടര്‍ത്തുന്നതില്‍ ഈ വവ്വാലുകൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഭക്ഷണം ലഭിക്കാത്ത സാഹചര്യങ്ങളില്‍ വാമ്പയര്‍ വവ്വാലുകള്‍ മനുഷ്യനുനേരെ തിരിയുന്നു എന്നത് ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
Post Your Comments