മസ്കത്ത്: ഒമാനിൽ ശീതളപാനീയങ്ങളുടെ വില വർധിക്കുമെന്ന് റിപ്പോർട്ട്. 2017 വാര്‍ഷിക ബജറ്റിലെ നിര്‍ദേശത്തെ തുടര്‍ന്ന് ഹൈഡ്രോ കാര്‍ബണ്‍ ഉത്പന്നങ്ങളുടെ കയറ്റുമതിക്കും ഇറക്കുമതിക്കും എക്സൈസ് നികുതി വര്‍ധിപ്പിക്കുന്നതിനാലാണിത്. പുകയില ഉത്പന്നങ്ങള്‍ക്കും നികുതി വർധിപ്പിക്കാൻ സാധ്യതയുണ്ട്. വില ഇരട്ടിയാകുന്നതോടെ പുകവലി കുറക്കാന്‍ സാധിക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതീക്ഷ.
സെപ്തംബറിലാണ് പുകയില ഉത്പന്നങ്ങള്‍ക്കുള്ള നികുതി 20 ശതമാനത്തില്‍ നിന്നും 40 ശതമാനമാക്കി ഉയര്‍ത്തിയത്. നികുതി വര്‍ധനവ് 100 ശതമാകുമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എക്സൈസ് നികുതിയിലൂടെ വരുമാന വര്‍ധനയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Post Your Comments