India

സുപ്രീംകോടതി വിധിക്കെതിരെ വീണ്ടും കട്ജു; ശിക്ഷ വിധിക്കേണ്ടതെങ്ങനെയെന്ന് പറഞ്ഞുതരുന്നു

ന്യൂഡല്‍ഹി: തെളിവില്ലെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഹര്‍ജി തള്ളിയ സുപ്രീംകോടതി വിധിക്കെതിരെ മുന്‍ ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു. അന്വേഷണം നടത്തേണ്ടത് സംശയത്തിന്റെ അടിസ്ഥാനത്തിലാണ്, തെളിവിന്റെ അടിസ്ഥാനത്തിലല്ലെന്ന് കട്ജു പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുന്നു എന്ന് തോന്നിയാല്‍ ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യും. അതിനുശേഷം സംശയത്തിന്റെ പേരിലാണ് കുറ്റം തെളിയിക്കേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കുന്നു.

കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ.. സഹാറ ബിര്‍ള ഡയറീസ് കേസില്‍ സുപ്രീംകോടതി വിധിയോട് ഞാന്‍ വിയോജിക്കുന്നു. അന്വേഷണം നടത്തേണ്ടത് സംശയത്തിന്റെ അടിസ്ഥാനത്തിലാണ്. അല്ലാതെ തെളിവിന്റെയല്ല. അന്വേഷണത്തിനുശേഷം പ്രഥമദൃഷ്ട്യാ കുറ്റം നടന്നു എന്നു തോന്നുകയാണെങ്കില്‍ കുറ്റപത്രം ഫയല്‍ ചെയ്യും. അതിനുശേഷം വിചാരണ നടത്തുകയും കുറ്റം സംശയലേശമന്യേ തെളിയിക്കുകയും ചെയ്യും. പിന്നീടാണ് പ്രതിയായി പ്രഖ്യാപിക്കുന്നതും ശിക്ഷവിധിക്കുന്നതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button