Crime

മംഗള എക്സ്പ്രസില്‍ വന്‍ കവര്‍ച്ച

പയ്യന്നൂര്‍: നിസാമുദ്ദീനില്‍നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന മംഗള എക്സ്പ്രസില്‍ വന്‍ കവര്‍ച്ച. മലയാളി യുവതിയടക്കം നിരവധി യാത്രക്കാരുടെ സ്വര്‍ണവും മൊബൈല്‍ ഫോണുമടക്കമുള്ള സാധനങ്ങള്‍ മോഷണംപോയി. ട്രെയിനിന്റെ എസി ടു ടയര്‍ കോച്ചില്‍ യാത്ര ചെയ്തിരുന്നവരാണ് കവര്‍ച്ചയ്ക്കിരയായത്. ഛത്തീസ്ഗഡില്‍ സൈനികനായ മണ്ഡപം സ്വദേശി ഡിഗോ വര്‍ഗീസിന്റെ ഭാര്യ അമലയാണ് കവര്‍ച്ചയ്ക്കിരയായ ഒരാള്‍. വ്യാഴാഴ്ച പുലര്‍ച്ചെ നാലിനും ആറിനും ഇടയിലാണ് കവര്‍ച്ച നടന്നതെന്ന് സംശയിക്കുന്നു. നാസിക് റോഡിന് സമീപമുള്ള ഗുണ്ടവ സ്റ്റേഷന് അടുത്തെത്താറായപ്പോഴാണ് അമല മോഷത്തെക്കുറിച്ച്‌ അറിയുന്നത്. മൊബൈല്‍ ഫോണ്‍, ഒന്നരപവന്റെ സ്വര്‍ണാഭരണം, 5000 രൂപ എന്നിവ ഉള്‍പ്പെടെ 40,000 രൂപയുടെ സാധനം കവര്‍ച്ച ചെയ്യപ്പെട്ടു.

shortlink

Post Your Comments


Back to top button