കോഴിക്കോട്: “എഴുത്തുകാരനാവണ്ട എനിക്ക്, വിവാദമായ ശ്മശാനങ്ങളുടെ നോട്ടു പുസ്തകം പൊതുജനത്തിന് മുന്നില്‍ വെച്ച് കത്തിക്കും; എഴുത്തിലൂടെ ദേശീയ ഗാനത്തെ അപമാനിച്ചു എന്ന കേസില്‍ അറസ്റ്റിലായ കമല്‍ സി ചവറ എഴുത്തുനിര്ത്തുന്നതായി പ്രഖ്യാപിച്ചു.ദേശീയ ഗാനത്തെ അപമാനിച്ചു എന്ന കേസിൽ കമൽ സി ചവറയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തനിക്കുമേല്‍ ചുമത്തിയ രാജ്യദ്രോഹക്കേസ് ഇതുവരെയും പിന്‍വലിക്കപ്പെട്ടിട്ടില്ല. തന്റെ വീട്ടില്‍ നിരന്തരം ഇന്റലിജന്‍സ് കയറിയിറങ്ങുകയാണെന്നും നിരവധി ഭീഷണി സന്ദേശങ്ങളാണ് തനിക്ക് ലഭിക്കുന്നതെന്നും അദ്ദേഹം പോസ്റ്റില്‍ വിശദമാക്കുന്നു.അതുകൊണ്ട് തന്റെ ‘ശ്മശാനങ്ങളുടെ നോട്ടു പുസ്തകം’ എന്ന നോവല്‍ ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് കോഴിക്കോട്ട് കിഡ്സന്‍ കോര്‍ണറില്‍ വെച്ച് കത്തിക്കുമെന്ന് കമൽ ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
Post Your Comments