കൊച്ചി : ഐആര്‍സിടിസി വിമാനയാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ചു. ബാലി രാജ്യാന്തര ടൂര്‍ മാര്‍ച്ച് 18 ന് കൊച്ചിയില്‍ നിന്നും പുറപ്പെട്ട് 22 ന് തിരിച്ചെത്തും. പാക്കേജുകളില്‍ മടക്ക ടിക്കറ്റ് ഉള്‍പ്പെടെ ഇക്കണോമി ക്ലാസ്സ് വിമാനയാത്ര, ത്രീ സ്റ്റാര്‍ ഹോട്ടലുകളില്‍ താമസ സൗകര്യം, ഭക്ഷണം, എസി വാഹനം, പ്രവേശന ടിക്കറ്റുകള്‍, ടൂര്‍ ഗൈഡ്, യാത്രാ ഇന്‍ഷുറന്‍സ് എന്നിവയുണ്ട്.
തനാ ലോട്ട് ടെംപിള്‍, ബാട്ടുബുലാന് വില്ലേജില്‍ ബറോങ്ങ് & കെരീസ് ഡാന്‍സ്, വെള്ളി ആഭരണങ്ങള്‍ക്ക് പ്രശസ്തമായ സെലൂക് വില്ലേജ്, തടികൊണ്ടുള്ള കൊത്തുപണികള്‍ക്ക് പേരുകേട്ട മാസ് വില്ലേജ്, ബാട്ടൂര്‍ അഗ്നിപര്‍വ്വതമുഖം, ബാട്ടൂര്‍ തടാകം, തീര്ത്ഥാ എംപൂള്‍ ടെംപിള്‍, തന്ജുങ്ങ് ബെനാവോ ബീച്ച്, ഉലുവാട്ടു ടെംപിള്‍ എന്നിവ സന്ദര്‍ശിക്കും. ടിക്കറ്റ് നിരക്ക് 44,652/ മുതല്‍. ഗോള്‍ഡന്‍ ട്രയാംഗിള്‍ (ജയ്പൂര്‍, ആഗ്ര, മഥുര, ഡല്‍ഹി): ഫെബ്രുവരി 25 ന് കൊച്ചിയില്‍ നിന്നും പുറപ്പെട്ട് മാര്‍ച്ച് രണ്ടിനു തിരിച്ചെത്തും.
ജയ്പൂര്‍ : അംബര്‍ കോട്ട, ബിര്‍ളാ മന്ദിര്‍, ജല്‍ മഹല്‍, സിറ്റി പാലസ്, ആല്‍ബര്‍ട്ട് ഹാള്‍ മ്യൂസിയം, ഹവാ മഹല്‍, ജന്ദര്‍ മന്ദര്‍ ആഗ്ര & മഥുര: ഫത്തേപ്പൂര്‍ സിക്രി, ആഗ്ര കോട്ട, താജ്മഹല്‍, മഥുര ക്ഷേത്രം ഡല്‍ഹി : അക്ഷര്‍ധാം ക്ഷേത്രം, ചെങ്കോട്ട, ഇന്ത്യാ ഗേറ്റ്, ലോട്ടസ് ടെമ്പിള്‍, കുത്തബ് മിനാര്‍, ബിര്‍ളാ മന്ദിര്‍, ജുമാ മസ്ജിദ്, ഗാന്ധി മെമ്മോറിയല്‍, രാജ് ഘട്ടും അനുബന്ധ സ്മാരകങ്ങളും, ഇന്ദിരാഗാന്ധി മെമ്മോറിയല്‍, തീന് മൂര്‍ത്തി ഭവന് തുടങ്ങിയവ സന്ദര്‍ശിക്കും. ടിക്കറ്റ് നിരക്ക് 26,525/ മുതല്‍. ഫോണ്‍ : 9567863245 (തിരുവനന്തപുരം), 0484 2382991 (എറണാകുളം), 9746743047 (കോഴിക്കോട്).
Post Your Comments