തിരുവനന്തപുരം: സിനിമാ സമരം ഒത്തു തീര്‍പ്പാക്കാനുള്ള സാധ്യതയെക്കുറിച്ച് മന്ത്രി എ.കെ ബാലന്‍ വിശദീകരിച്ചിരുന്നുവെന്ന് എംപി ഇന്നസെന്റ്. തീയേറ്ററുകളില്‍ നിന്നുള്ള നികുതി ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. പറഞ്ഞ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നു.
സിനിമാ സമരം സര്‍ക്കാരിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വന്‍ നഷ്ടമാണു വരുത്തിയത്. അതുകൊണ്ടാണു ഉത്സവക്കാലത്തു സമരം നടത്തരുതെന്ന നിര്‍ദ്ദേശം വച്ചതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. സാധാരണക്കാരുടെ വിനോദ മാര്‍ഗം അടച്ചു കൊണ്ട് നടത്തുന്ന സമരം അവസാനിപ്പിച്ചു പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കമ്മറ്റിയെ വയ്ക്കാമെന്ന നിര്‍ദ്ദേശം തള്ളിയതു പിടിവാശി കൊണ്ടുമാത്രമാണ്.
അതേസമയം 25നു സര്‍ക്കാര്‍ വിളിച്ച യോഗം സിനിമാ റഗുലേറ്ററി കമ്മറ്റി രൂപീകരിക്കാനുള്ള പ്രാഥമിക യോഗമാണെന്നും സമരം ചര്‍ച്ചയാകില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി.
Post Your Comments