ന്യൂഡൽഹി : കറൻസി ക്ഷാമത്തിൽ തളരാതെ ഇന്ത്യയുടെ വ്യവസായ മേഖല . ഉദ്പാദന മേഖല കഴിഞ്ഞ നവംബറിൽ .5 .7 ശതമാനത്തിന്റെ വളർച്ചയാണ് കൈവരിച്ചത് . കഴിഞ്ഞ ഒക്ടോബറിൽ നെഗറ്റീവ് 1.9 ശതമാനം മാത്രമായിരുന്നു വളർച്ച . വൈദ്യുതി ഉത്പാദനം 0.7 ൽ നിന്ന് 8.9 ശതമാനത്തിലേക്കും , ഖനന മേഖല 1.7 ൽ നിന്ന് 3.9 ശതമാനത്തിലേക്കും വളർച്ച കൈവരിച്ചു . നിർമാണ മേഖലയിലെ 22 സെക്ടറുകളിൽ പതിനാറെണ്ണവും നവമ്പറിൽ നേട്ടം കുറിച്ചു. ഡിസംബറിൽ പച്ചക്കറി , ധാന്യ , പഴ വിലകളിൽ കുറവുണ്ടായി . മൽസ്യത്തിന്റെയും , മാംസത്തിന്റെയും വിലകളിലും കുറവാണ് രേഖപ്പെടുത്തിയത് . റീറ്റെയ്ൽ നാണയപ്പെരുപ്പം 3.41 ശതമായതോടെ പലിശനിരക്കുകൾ റിസേർവ് ബാങ്ക് കുറക്കാൻ തയ്യാറാവുമെന്നും വിലയിരുത്തലുകളുണ്ട് .
Post Your Comments