NewsLife Style

കുഞ്ഞുങ്ങൾക്ക് സ്മാർട്ട് ഫോൺ കളിക്കാൻ കൊടുക്കുന്നവർ ശ്രദ്ധിക്കുക

നിങ്ങളെ കുഞ്ഞുങ്ങളെ അടക്കിയിരുത്താൻ മൊബൈല്‍ ഫോണ്‍ സഹായിച്ചേക്കും. എന്നാൽ ഇത് കുഞ്ഞിന്റെ കാഴ്ചശക്തിയെ സാരമായി ബാധിക്കും. പുതിയ സാങ്കേതികവിദ്യയില്‍ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകള്‍ക്ക് വളരെ ശക്തമായ ഡിസ്പ്ലേ സംവിധാനമാണുള്ളത്. ഈ ഡിസ്പ്ലേ ലൈറ്റിന്റെ തീവ്രത കുഞ്ഞുങ്ങളുടെ കണ്ണുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ആദ്യം കണ്ണുകളില്‍ ചൊറിച്ചില്‍ ആയി പ്രത്യക്ഷപ്പെടുന്ന രോഗലക്ഷണം പിന്നീട് കണ്ണുകള്‍ക്ക് ചുവപ്പും തടിപ്പും ആയി മാറും. ചിലപ്പോള്‍ കണ്ണുകള്‍ക്ക് വരള്‍ച്ച ബാധിക്കാനും ഇടയുണ്ട്. കണ്‍പോളകളില്‍ നീരുവീക്കവും വന്നേക്കാം.

അതുപോലെ ഇരുട്ടുമുറിയില്‍ സ്മാർട്ട് ഫോൺ ഉപയോഗിക്കാന്‍ അനുവദിക്കരുത്.
ഡിസ്പ്ലേ പ്രകാശത്തിന്റെ തീവ്രത കണ്ണുകള്‍ക്ക് ആയാസകരമല്ലാത്ത വിധം ക്രമീകരിക്കുക,തുടര്‍ച്ചയായി മൊബൈല്‍ സ്ക്രീനിലേക്ക് നോക്കുന്നത് ഒഴിവാക്കുക,മൊബൈലില്‍ സിനിമ, വീഡിയോ ഗെയിം എന്നിവ കാണുമ്പോള്‍ ഇടവേളകള്‍ ശീലമാക്കുക. മാത്രമല്ല കഴുത്ത് കുമ്പിട്ടിരുന്ന് മൊബൈല്‍ ഉപയോഗിക്കുന്നത് പ്രോല്‍സാഹിപ്പിക്കരുത്. കിടന്നുകൊണ്ട് മൊബൈല്‍ നോക്കുന്നത് കഴുത്തിന് ആയാസകരമാണ്.
മൊബൈല്‍ എപ്പോഴും കണ്ണുകളില്‍നിന്ന് നിശ്ചിത അകലത്തില്‍ മാത്രം പിടിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button