മുംബൈ: നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് റിസര്‍വ് ബാങ്ക്.വിവരങ്ങള്‍ പുറത്തുവിടുന്നത് ദേശീയ സുരക്ഷയ്ക്കു ഭീഷണിയാകും കൂടാതെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നവരുടെ ജീവന്‍ തന്നെ ചിലപ്പോള്‍ അപകടത്തിലായേക്കാമെന്നും ആര്‍ബിഐ അറിയിച്ചു.വിവരാവകാശ നിയമപ്രകാരം നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച കാര്യങ്ങള്‍ ആവശ്യപ്പെട്ടപ്പോഴാണ് ആര്‍ബിഐയുടെ പ്രതികരണം.1000, 500 നോട്ടുകള്‍ അസാധുവാക്കുന്നതിനു മുൻപ് എന്തൊക്കെ തയാറെടുപ്പുകളാണ് നടത്തിയിരുന്നത്?, ഇതു സംബന്ധിച്ച പഠന റിപ്പോര്‍ട്ടുകള്‍ എന്തായിരുന്നു തുടങ്ങിയ ചോദ്യങ്ങളാണ് വിവരാവകാശ നിയമപ്രകാരം ചോദിച്ചത്.
Post Your Comments