തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും കഴിവുകെട്ട ഭരണാധികാരിയായി പിണറായി വിജയൻ മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ‘കള്ളപ്പണക്കാരുടെയും മുതലാളിമാരുടേയും പാർട്ടിയായി സിപിഎം മാറിക്കഴിഞ്ഞു.സിപിഎം നേതൃയോഗങ്ങൾ ചർച്ച ചെയ്തത് ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ റേഷൻ, കുടിവെള്ളം, പാർപ്പിടം ഇവയെപ്പറ്റിയല്ല. പകരം കള്ളപ്പണക്കാർക്ക് എങ്ങനെ സ്വാധീനമുണ്ടാക്കാമെന്നാണ്.’
‘മറ്റു വിഷയങ്ങളിൽ അനാവശ്യ വിവാദങ്ങളുണ്ടാക്കുമ്പോൾ ഏറെ അത്യാവശ്യ പദ്ധതികളായ റോഡ്, ഗ്രാമീണ മേഖല, പട്ടികജാതി വികസനം എന്നിവയ്ക്ക് കേന്ദ്ര സർക്കാരിൽ നിന്ന് കിട്ടിയ ആദ്യ ഗഡുവിന്‍റെ കണക്ക് സംസ്ഥാന സർക്കാർ ഇതു വരെ കേന്ദ്രത്തിനു സമർപ്പിച്ചിട്ടില്ല. അതുകൊണ്ടു തന്നെ രണ്ടാമത്തെ ഗഡു കേരളത്തിന്നഷ്ടമാകുന്ന അവസ്ഥയാണ്. ‘
സംസ്ഥാനത്തിന് ലഭിക്കുന്ന പല പദ്ധതികളുടെയും കേന്ദ്ര വിഹിതം ചെലവാക്കാതെ കിടക്കുകയാണ്. ഭരണ നിപുണൻ എന്ന് പ്രചരിപ്പിക്കപ്പെട്ട പിണറായി ദുർബലനായ ഭരണാധികാരിയാണെന്ന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെളിയിക്കപ്പെട്ടു.ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് നയിച്ച തെക്കൻ മേഖലാ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം രാജശേഖരൻ.
Post Your Comments