NewsIndia

എന്തെങ്കിലും അതൃപ്തിയോ പരാതിയോ ഉണ്ടെങ്കിൽ ഏതു സൈനികനും തന്നോടു നേരിട്ടു പരാതി പറയാം-കരസേനാമേധാവി

 

ന്യൂഡൽഹി: സേനയിൽ എന്തെങ്കിലും അതൃപ്തിയോ പരാതിയോ ഉളളവർക്ക് തന്നോട് നേരിട്ടു പരാതി പറയാമെന്നും അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കരസേനാമേധാവി ബിപിൻ റാവത്ത്. പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ ദിവസം ബി.എസ്.എഫ് ജവാൻ ക്യാമ്പിലെ ഭക്ഷണത്തേക്കുറിച്ചു പരാതി പറയുന്ന വീഡിയോ വൻ ചർച്ചയായിരുന്നു.

ഇതിനേത്തുടർന്ന് കൂടുതൽ വീഡിയോകൾ സമാനമായ രീതിയിൽ പ്രചരിക്കാൻ തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം തന്റെ ആദ്യ പത്ര സമ്മേളനത്തിൽ ഇത് സൂചിപ്പിച്ചത്.പരാതികളും നിർദ്ദേശങ്ങളും നൽകാനുളള പെട്ടികൾ ആർമി ആസ്ഥാനത്തും കമാൻഡുകളിലുമുണ്ട്. സൈനികർക്ക് ഇതിലൂടെ തന്നോട് എന്ത് പരാതിയും പറയാം.ഈ മാധ്യമസന്ദേശം വഴി താൻ ഓരോ സൈനികനിലേക്കും എത്തിച്ചേരാൻ ശ്രമിക്കുന്നതായും, നമ്മുടേത് ഒരൊറ്റ ടീം ആണെന്നും രാജ്യത്തിന്റെ പരമമായ സുരക്ഷയ്ക്കായി നാം ഒന്നു ചേർന്നു പ്രയത്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.ആർമി ഡേയുടെ ഭാഗമായാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button