IndiaNews

പ്രവാസി മലയാളികൾക്ക് ആശ്വാസമായി എയര്‍ ഇന്ത്യയുടെ പുതിയ സർവീസ്

തിരുവനന്തപുരം: എയർ ഇന്ത്യ ഡൽഹി-കൊച്ചി-ദുബായ് റൂട്ടില്‍ പുതിയ സര്‍വീസ് ഉടൻ തന്നെ ആരംഭിക്കും. ബോയിങ്ങ് 787-800 ഡ്രീംലൈനറാകും ഈ റൂട്ടില്‍ സര്‍വീസ് നടത്തുക. എയർ ഇന്ത്യയുടെ പുതിയ തീരുമാനം പ്രവാസി മലയാളികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിടുകയാണ്. മലയാളികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന തീരുമാനമെടുത്ത കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനും എയര്‍ ഇന്ത്യക്കും നന്ദി അറിയിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അതുപോലെ ഡിസംബര്‍ മാസം മുതല്‍ റിയാദ്-കോഴിക്കോട് സെക്ടറില്‍ എയര്‍ ഇന്ത്യ സര്‍വീസ് ആരംഭിച്ചതും പ്രവാസി മലയാളികള്‍ക്ക് ഏറെ ആശ്വാസം നല്‍കിയിരുന്നു. എയര്‍ ഇന്ത്യ എക്‌സപ്രസ് റിയാദ്-കോഴിക്കോട് സെക്ടറില്‍ ആഴ്ചയില്‍ നാല് സര്‍വീസുകളാണ് നടത്തി വരുന്നത്. വലിയ വിമാനങ്ങള്‍ക്ക് കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങാന്‍ സാധ്യമല്ലാത്ത സാഹചര്യത്തില്‍ റിയാദില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നടത്തണമെന്ന ആവശ്യം മലബാറില്‍ നിന്നുള്ള യാത്രികര്‍ ഏറെക്കാലമായി ഉന്നയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button