
ന്യൂഡല്‍ഹി: ഇന്ത്യയുടെ മിന്നലാക്രമണത്തിനു ശേഷം പാക് മണ്ണില്‍ ഇന്ത്യയെ ലക്ഷ്യമിട്ട് തീവ്രവാദ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇത്തരത്തിലുള്ള 12 കേന്ദ്രങ്ങള്‍ പാകിസ്ഥാനിലുള്ളതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ തിരിച്ചറിഞ്ഞു. റോക്കറ്റ് മിസൈല്‍ ആക്രമണങ്ങള്‍ക്കായി ഒരുക്കിയ വിക്ഷേപണ തറകള്‍ ഉള്‍പ്പെടുന്ന ക്യാമ്പുകളാണിവയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ 12 കേന്ദ്രങ്ങളിലായി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ തയ്യാറായ 300 ഭീകരര്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നുഴഞ്ഞുകയറ്റം സാധ്യമാകുന്ന ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങളും സംഘം നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യയുടെ മിന്നലാക്രമണത്തിനു ശേഷവും നിയന്ത്രണരേഖയിലെ തീവ്രവാദികള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്താന്‍ ഇന്ത്യന്‍ സൈന്യത്തിനായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഭീകരരും അവരെ നയിക്കുന്നവരും തമ്മിലുള്ള കൂടിക്കാഴ്ചയും പണവും ആയുധങ്ങളും കൈമാറുന്നത് ലോജാബ് വാലി, രാജ്വര്‍ വനം, ബന്ദിപോര, കാസികുന്ദ്, റാഫിയാബാദ്, നൗഗാം എന്നിവിടങ്ങളില്‍ വെച്ചാണെന്നാണ് റിപ്പോര്‍ട്ട്. സര്‍ജിക്കല്‍ ആക്രമണത്തിന് ശേഷം നുഴഞ്ഞുകയറ്റത്തില്‍ കാര്യമായ കുറവ് വന്നിട്ടുണ്ടെന്നും താഴ്‌വരയിൽ കനത്ത മഞ്ഞ് വീഴ്ച തുടങ്ങിയതും നുഴഞ്ഞുകയറ്റം കുറയ്ക്കുന്നതിന് കാരണമായിട്ടുണ്ടെന്നും ഒരു സൈനികന്‍ വ്യക്തമാക്കി.
Post Your Comments