KeralaNews

അനധികൃത സ്ഥാനക്കയറ്റം ; പ്രതിഷേധിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

തിരുവനന്തപുരം: വിവരാവകാശ നിയപ്രകാരം അപേക്ഷ നൽകിയ ഉദ്യോഗസ്ഥനെ കോഴിക്കോട്ടേക്ക് സ്ഥലമാറ്റിയതായി പരാതി. സ്ഥാനക്കയറ്റം അട്ടിമറിച്ചതിനെ കുറിച്ചറിയാൻ അപേക്ഷ നൽകിയ ഉദ്യോഗസ്ഥനെയാണ് വിരമിക്കാൻ ആറു മാസം ബാക്കി നിൽക്കെ സ്ഥലംമാറ്റിയത്. മോട്ടോർ വാഹന കമ്മീഷണറേറ്റിലെ സീനിയർ സുപ്രണ്ടിനെതിരെയാണ് നടപടി സ്വീകരിച്ചത്. ജോയിന്റ് ആർ.ടി.ഒ തസ്തികയിലേക്കുള്ള പ്രൊമോഷൻ സംബന്ധിച്ചു നിലവിലെ സ്പെഷ്യൽ റൂൾ അട്ടിമറിച്ച ഫയലിലെ വിവരങ്ങൾ ആരാഞ്ഞുകൊണ്ട് അപേക്ഷ നൽകിയതിനാണ് നടപടി.

നവംബറിൽ വന്ന ജോയിന്റ് ആർ.ടി.ഒ തസ്‌തികയിൽ സസ്‌പെൻഷനിലായിരുന്ന ഉദ്യോഗസ്ഥരെ നിയമിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. മിനിസ്റ്റീരിയൽ ജീവനക്കാരുടെ പ്രൊമോഷന് തടസ്സം നിൽക്കുന്നതാണ് ഗതാഗത വകുപ്പ് ഉന്നതരുടെ നടപടിയെന്ന് ജീവനക്കാരൻ ആരോപിച്ചു. ഗതാഗത കമ്മീഷണർ നൽകിയ ശുപാർശയും അവഗണിച്ചുകൊണ്ടാണ് നടപടിയെന്ന് അവർ ചൂണ്ടിക്കാട്ടി. ഈ നിയമനത്തിന്റെ ഫയൽ നോട്ടുകൾ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സീനിയർ സൂപ്രണ്ടിനെ സ്ഥലംമാറ്റിയത്. നടപടിക്കെതിരെ ട്രൈബ്യുണലിനെ സമീപിച്ച ജീവനക്കാരന് സ്റ്റേ ലഭിച്ചിട്ടുണ്ട്. സ്ഥലംമാറ്റ ഉത്തരവിൽ ജീവനക്കാരനെതിരെ ഒട്ടനവധി പരാതികൾ ഉണ്ടെന്ന് പറഞ്ഞിരുന്നു. പക്ഷെ ട്രൈബ്യുണൽ ആവശ്യപ്പെട്ടപ്പോൾ ഒന്നുപോലും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button