ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനത്തില്‍ മൃഗങ്ങളെ ചാവേറാക്കി ആക്രമണം നടത്താന്‍ സാധ്യതയെന്ന് തീവ്രവാദ വിരുദ്ധസേനയ്ക്ക് ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി.
ഡല്‍ഹി, മുംബൈയ്, അഹമ്മദാബാദ് എന്നിവിടങ്ങളായിരിക്കും അവരുടെ ലക്ഷ്യമെന്നും ഇന്റലിജന്‍സ് വ്യക്തമാക്കുന്നു.ശൈത്യകാലത്തെ മുതലെടുത്ത് സ്ഫോടനത്തിനായി വളര്‍ത്തുമൃഗങ്ങളായ നായകള്‍, പൂച്ചകള്‍,മുയലുകള്‍ എന്നിവയ്ക്ക് മേലങ്കിയായി കബളികള്‍ ഉപയോഗിക്കാം.മൃഗങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തികഴിഞ്ഞാല്‍ റിമോട്ട് കണ്‍ട്രോളര്‍ ഉപയോഗിച്ച് സ്ഫോടനം നടത്തുമെന്നാണ് ഇന്റലിജന്‍സ് പറയുന്നത്. ആഗോള ഭീകര സംഘടനയായ ഐഎസ് ആണ് ആദ്യമായി മൃഗങ്ങളെ ചാവേറുകളായി ഉപയോഗിച്ചത്
Post Your Comments