International

ഭീകരരെ കൊന്നുതള്ളുമെന്ന് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്

കാബൂള്‍: താലിബാന്റെ ക്രൂരകൃത്യം ചൂണ്ടിക്കാട്ടുന്ന വീഡിയോ പുറത്ത്. തട്ടിക്കൊണ്ടുപോയ അമേരിക്കന്‍ പൗരന്റെയും ഓസ്‌ട്രേലിയന്‍ പൗരന്റേയും വീഡിയോയാണ് താലിബാന്‍ പുറത്തുവിട്ടിരിക്കുന്നത്. കോളേജ് അധ്യാപകരെയാണ് തട്ടിക്കൊണ്ടുപോയത്. ക്യാംപസില്‍ എത്തിയ സായുധ താലിബാന്‍ സംഘമാണ് ഇരുവരേയും തട്ടിക്കൊണ്ടുപോയത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആയിരുന്നു സംഭവം നടന്നത്. താടിയും മുടിയും വളര്‍ത്തി ക്ഷീണിച്ച് അവശരായ നിലയിലാണ് ഇരുവരും വീഡിയോയിലുള്ളത്. തങ്ങളെ മോചിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ ഉടന്‍ ചെയ്യണമെന്നും അധ്യാപകര്‍ ആവശ്യപ്പെടുന്നുണ്ട്. ഇരുവരെയും നന്നായി സംരക്ഷിക്കുന്നുണ്ടെന്ന ശബ്ദ സന്ദേശവും ഇതിനൊപ്പം ഉണ്ട്.

വീഡിയോ വൈറലായതോടെ ഇവരെ മോചിപ്പിക്കാന്‍ ഭീകരര്‍ തയ്യാറാവണമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. അധ്യാപകരെ മോചിപ്പിച്ചില്ലെങ്കില്‍ താലിബാന്‍ ഭീകരരെ ഒന്നടങ്കം കൊന്നൊടുക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button