India

ഇന്ത്യന്‍ നാവികസേനയുടെ രണ്ടാം സ്‌കോര്‍പീന്‍ അന്തര്‍വാഹിനി നീറ്റിലിറക്കി

മുംബൈ : ഇന്ത്യന്‍ നാവികസേനയുടെ രണ്ടാം സ്‌കോര്‍പീന്‍ അന്തര്‍വാഹിനി ഐ.എന്‍.എസ് ഗാന്ധാരി നീറ്റിലിറക്കി. 2018 ഓടെ സ്‌കോര്‍പീന്‍ ശൃംഖലയിലുള്ള ആറ് അന്തര്‍വാഹിനികള്‍ പുറത്തിറക്കാനാണ് നാവികസേനയുടെ പദ്ധതി. 5,000 കോടി രൂപയാണ് അന്തര്‍വാഹിനിയുടെ നിര്‍മാണ ചെലവ്. ആറ് അന്തര്‍വാഹനികള്‍ക്കും കൂടി 23,000 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. 66 മീറ്റര്‍ നീളവും 6.2 മീറ്റര്‍ വ്യാസവുമുള്ള അന്തര്‍വാഹിനിക്ക് 3,000 മീറ്റര്‍ ആഴത്തില്‍ വരെ സഞ്ചരിക്കാനാവും.

അടിയന്തര ഘട്ടത്തില്‍ 50 ദിവസം വരെ ഇവക്ക് വെള്ളത്തിനടിയില്‍ കഴിയാനും സാധിക്കും. 31 നാവികരുള്‍പ്പെടുന്ന സംഘമാണ് അന്തര്‍വാഹിനിയെ നിയന്ത്രിക്കുക. ആറ് മിസൈലുകളും ടോര്‍പ്പിഡോകളും ഇവയില്‍ സജ്ജീകരിക്കാം. ഇന്ത്യയുടെ കൈവശം നിലവില്‍ 15 അന്തര്‍വാഹിനികളുണ്ട്. മുംബൈയിലെ മസഗോണ്‍ കപ്പല്‍നിര്‍മാണ ശാലയിലാണ് അന്തര്‍വാഹിനി നിര്‍മിച്ചത്. പ്രതിരോധ സഹമന്ത്രി ഡോ. സുഭാഷ് ഭാംമ്രെയും മറ്റ് ഉന്നത നാവികസേന ഉദ്യോഗസ്ഥരും ചടങ്ങില്‍ പെങ്കടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button